ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസ് നേതാക്കന്മാര് തമ്മില്‍ പരസ്യമായി വഴക്ക്. സംസ്ഥാന സര്‍ക്കാരിനെതിരായ പ്രതിഷേധ സമരവേദിയിലാണ് നേതാക്കള...
മുതിര്‍ന്ന നേതാവ് ഹനുമന്ദ റാവുവും ഒരു പ്രാദേശിക നേതാവും സമരവേദിയിലെ ഇരിപ്പിടവുമായി ബന്ധപ്പെട്ടാണ് അടികൂടിയത്. സമരവേദിയിലെ ഇരിപ്പിടത്തിന്റെ ക്രമീകരണവുമായി ബന്ധപ്പെട്ടാണ് രണ്ടു നേതാക്കളും തമ്മില്‍ തര്‍ക്കത്തിലായത്.
സംസ്ഥാനത്തെ സ്കൂള്‍ പരീക്ഷയുമായി ബന്ധപ്പെട്ടാണ് സമരം സംഘടിപ്പിച്ചത്. പരീക്ഷാ ഫലങ്ങള്‍ വന്നതിനുശേഷം 22 ലധികം കുട്ടികള്‍ ആത്മഹത്യ ചെയ്തിരുന്നു. ഈ സംഭവത്തില്‍ പ്രതിഷേധിച്ച് ചന്ദ്രശേഖര്‍ റാവു സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധ സമരം സംഘടിപ്പിക്കുകയായിരുന്നു.
Keywords: Telangana, congress, fight
COMMENTS