Search

സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

പെരുന്ന: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ധാര്‍ഷ്ഠ്യം കാണിക്കുകയാണെന്നും വനിതാ മതില്‍ സമൂഹത്തില്‍ വിഭാഗീയത ഉണ്ടാക്കുമെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

വിശ്വാസമാണ് വലുതെന്നും അതിനാല്‍ വിശ്വാസികള്‍ ഈ മാസം 26 ന് നടക്കുന്ന അയ്യപ്പ ജ്യോതിയില്‍ പങ്കെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു മുഖ്യമന്ത്രി എന്ന നിലയിലല്ല പിണറായി വിജയന്റെ ജനങ്ങളോടുള്ള സമീപനമെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സന്ദര്‍ഭോചിതമായ നിലപാടെടുക്കുമെന്നും ഈ സര്‍ക്കാരില്‍ നിന്നും എന്‍.എസ്.എസ് ഒന്നും നേടിയിട്ടില്ലെന്നും സമദൂര നിലപാടിയില്‍ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Keywords: N.S.S, Sabarimala issue, Vanitha Mathil, Loksabha election, Ayyappa jyothi



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍