പത്തനംതിട്ട: ആറന്മുള എം.എല്‍.എ വീണാ ജോര്‍ജ്ജിന്റെ പേഴ്സണല്‍ സ്റ്റാഫാണെന്ന് തെറ്റിദ്ധരിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി യുവ...
പത്തനംതിട്ട: ആറന്മുള എം.എല്‍.എ വീണാ ജോര്‍ജ്ജിന്റെ പേഴ്സണല്‍ സ്റ്റാഫാണെന്ന് തെറ്റിദ്ധരിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി യുവാവ് മുങ്ങി. പത്തനംതിട്ട ആറാട്ടുപുഴ സ്വദേശി ബിജോ മാത്യുവാണ് ഇപ്രകാരം ആറു ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത ശേഷം മുങ്ങിയത്.
തിരുവല്ലയില്‍ മൂന്നുപേരില്‍ നിന്നും 1.65 ലക്ഷം രൂപയും അടൂര്‍ സ്വദേശികളില്‍ നിന്നും 3,45,000 രൂപയും വീടിനടുത്തുള്ള ഒരാളില്‍ നിന്നും ഒന്നര ലക്ഷം രൂപയും തട്ടിയെടുത്തെന്നാണ് ഇയാള്‍ക്കെതിരെ പൊലീസില്‍ ലഭിച്ചിരിക്കുന്ന പരാതി.
നേരത്തെ ആന്റോ ആന്റണി എം.പിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന ഇയാള്‍ പിന്നീട് ഗള്‍ഫില്‍ പോയി തിരിച്ചുവന്നശേഷം വീണാ ജോര്‍ജ്ജിനൊപ്പം പരിപാടികളില്‍ എത്തുകയായിരുന്നു.
അതേസമയം ഇയാള്‍ ജോലിക്കായി തന്നെ സമീപിച്ചിരുന്നെന്നും പേഴ്സണല്‍ സ്റ്റാഫ് അല്ലായിരുന്നെന്നുമാണ് വീണാ ജോര്‍ജ് എം.എല്‍.എയുടെ പ്രതികരണം.

COMMENTS