മുംബൈ: ലോകം തന്നെ ഉറ്റുനോക്കുന്ന താരദമ്പതികളായ ഐശ്വര്യ റായ്യും അഭിഷേക് ബച്ചനും വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു. എട്ടു വര്‍ഷത്തിനു...
മുംബൈ: ലോകം തന്നെ ഉറ്റുനോക്കുന്ന താരദമ്പതികളായ ഐശ്വര്യ റായ്യും അഭിഷേക് ബച്ചനും വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു. എട്ടു വര്‍ഷത്തിനുശേഷമാണ് ഇരുവരും വീണ്ടും വെള്ളിത്തിരയില്‍ ഒരുമിച്ചെത്തുന്നത്.
സര്‍വേഷ് മേവാറ സംവിധാനം ചെയ്യുന്ന ഗുലാബ് ജാമുന് എന്ന ചിത്രത്തിലൂടെയാണ് ഈ താരദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നത്. അനുരാഗ് കശ്യപാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ ചിത്രത്തില്‍ അഭിഷേകിന്റെ നായിക തപ്സി പന്നുവാണ്.
ഐശ്വര്യയും അനില്‍ കപൂറും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഫന്നെ ഖാന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഐശ്വര്യ താനും ഭര്‍ത്താവും ഒന്നിച്ചഭിനയിക്കുന്ന വിവരം വെളിപ്പെടുത്തിയത്.
മണിരത്നം സംവിധാനം ചെയ്ത രാവണ്‍ എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചത്. ധൂം 2, ഉമ്രാവോ ജാന്‍, സര്‍കാര്‍ രാജ്, കുച്ച് നാ കഹോ. ഗുരു തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

COMMENTS