അമലാ പോള്‍ ഏറ്റവും ഗ് ളാമറസായി അഭിനയിക്കുന്ന തിരുട്ടു പയലേ-2 നവംബര്‍ ആദ്യവാരം തീയറ്ററിലെത്തും. അമലയുടെ ആരാധകര്‍ വളരെ കൗതുകത്തോടെ കാത...
അമലാ പോള്‍ ഏറ്റവും ഗ് ളാമറസായി അഭിനയിക്കുന്ന തിരുട്ടു പയലേ-2 നവംബര്‍ ആദ്യവാരം തീയറ്ററിലെത്തും.
അമലയുടെ ആരാധകര്‍ വളരെ കൗതുകത്തോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ഇതിനു മുന്‍പ് മറ്റൊരു ചിത്രത്തിലും അമല ഇത്രയും ഗ് ളാമറസായി അഭിനയിച്ചിട്ടില്ലെന്നാണ് അണിയറക്കാര്‍ പറയുന്നത്.
ചിത്രത്തിന്റെ പോസ്റ്ററുകളും വീഡിയോകളും ഇതിനകം തന്നെ നെറ്റില്‍ ഹിറ്റാണ്. 'എ.ജി.എസ് സിനിമാസിന്റെ സി.ഇ.ഒ അര്‍ച്ചന കല്പാടിയാണ് ചിത്രത്തിന്റെ റിലീസ് വിവരം ട്വീറ്റ് ചെയ്തത്.
സുശീ ഗണേശന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോബി സിംഹയും അമല പോളും പ്രസന്നയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പൂജയ്ക്ക് റിലീസ് ചെയ്യാന്‍ പദ്ധതിയിട്ട ചിത്രം പിന്നീട് നീട്ടിവയ്ക്കുകയായിരുന്നു.
COMMENTS