റോയ് പി തോമസ് കൊച്ചി: നടന് ദിലീപിനെ കാണാന്‍ ആലുവാ സബ് ജയിലിലേക്ക് പ്രവാഹമായതോടെ, കര്‍ശന നിയന്ത്രണത്തിന് നടപടി വേണമെന്ന് ജയില്‍ വകുപ...
റോയ് പി തോമസ്
കൊച്ചി: നടന് ദിലീപിനെ കാണാന്‍ ആലുവാ സബ് ജയിലിലേക്ക് പ്രവാഹമായതോടെ, കര്‍ശന നിയന്ത്രണത്തിന് നടപടി വേണമെന്ന് ജയില്‍ വകുപ്പിനോട് ആഭ്യന്തര വകുപ്പ് ആവശ്യപ്പെടും.മാനഭംഗത്തിന് ക്വട്ടേഷന്‍ കൊടുത്ത കേസില്‍ പ്രതിയായാണ് ജാമ്യം പോലും നിഷേധിക്കപ്പെട്ട് ദിലീപ് ജയിലില്‍ കഴിയുന്നത്. അദ്ദേഹത്തെ കാണുന്നതിന് പലരും മടിച്ചു നില്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കലാഭവന്‍ ഷാജോണും പിന്നാലെ നടന് ജയറാമും എത്തിയതോടെയാണ് മറ്റു സിനിമാക്കാര് വരിവരിയായി എത്തിയിരിക്കുന്നത്.
ജയില്‍ പുള്ളികള്‍ക്കു സന്ദര്‍ശകരെ അനുവദിക്കുന്നതിനുള്ള ചട്ടങ്ങള്‍ പാലിക്കാതെയാണ് ഇന്നും ഇന്നലെയുമായി ഇരുപതോളം പേര് ദിലീപിനെ കണ്ടതെന്ന് ആക്ഷേപമുണ്ട്. ഇന്നു കാണാനെത്തിയ കെബി ഗണേശ് കുമാര്‍ എംഎല്‍എ പൊലീസിനെ പരോക്ഷമായി ആക്ഷേപിക്കുകയും ചെയ്തു. ദിലീപിനെതിരായ അന്വേഷണത്തില്‍ പിഴവുകള്‍ വന്നിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി ഇടപെട്ടു തിരുത്തണമെന്നാണ് ഗണേശ് പറഞ്ഞത്.
ഇതു പൊലീസിനു കനത്ത ക്ഷീണമായിട്ടുണ്ട്. എല്ലാ തെളിവുകളും കോടതിക്കു മുന്നില്‍ നിരത്തി വ്യക്തതയോടെ അന്വേഷണം നടക്കുമ്പോള്‍ ഇടതു പിന്തുണയോടെ ജയിച്ച എംഎല്‍എ തന്നെ അന്വേഷണ സംഘത്തെ അപഹസിക്കുകയാണെന്നാണ് പൊലീസ് സേനയിലുണ്ടായിരിക്കുന്ന പൊതു വികാരം.
ദിലീപ് നിരപരാധിയാണെന്നും അന്വേഷണം ശരിയായ ദിശയിലല്ലെന്നു വരുത്തിത്തീര്‍ക്കാനും സിനിമാരംഗത്തു ശ്രമം നടക്കുന്നതായും അന്വേഷക സംഘം സംശയിക്കുന്നു. ഈ സാഹചര്യത്തിലാണ് ജയില്‍ വകുപ്പിനോട് സന്ദര്‍ശകരുടെ കാര്യത്തില്‍ കൃത്യമായ മേല്നോട്ടമുണ്ടാവണമെന്ന് പൊലീസ് ആവശ്യപ്പെടുക.
ആലുവ സബ് ജയില്‍ അധികൃതരുടെ നടപടി സര്‍ക്കാരും ഗൗരവത്തിലാണ് എടുത്തിരിക്കുന്നത്. ഇതു സംബന്ധിച്ച് വിശദീകരണം ചോദിക്കല്‍ ഉള്‍പ്പെടെ നടപടികള്‍ അടുത്ത ദിവസങ്ങളില്‍ ഉണ്ടായേക്കുമെന്നറിയുന്നു.
Keywords: Dileep, Jail, Jayaram, K.B Ganesh Kumar
COMMENTS