ആലപ്പുഴ: 16 മണിക്കൂര്‍ നീണ്ട അദ്ധ്വാനത്തിനൊടുവില്‍ രക്ഷിച്ചു ചതുപ്പില്‍ നിന്നു കരകയറ്റിയ കൊമ്പന് മുല്ലയ്ക്കല് ബാലകൃഷ്ണന് വീട് തകര്ത...
ആലപ്പുഴ: 16 മണിക്കൂര്‍ നീണ്ട അദ്ധ്വാനത്തിനൊടുവില്‍ രക്ഷിച്ചു ചതുപ്പില്‍ നിന്നു കരകയറ്റിയ കൊമ്പന് മുല്ലയ്ക്കല് ബാലകൃഷ്ണന് വീട് തകര്‍ത്തു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമയിലുള്ളതാണ് ആന. മയക്കു വെടിവച്ചു വീഴ്ത്തിയ ശേഷം ആനയെ വീണ്ടും തളച്ചു.
തൃപ്പൂണിത്തുറയിലെ ഉത്സവം കഴിഞ്ഞ് മുല്ലയ്ക്കല് ക്ഷേത്രത്തിലേക്കു തിരികെ കൊണ്ടുപോകും വഴി
ആന ഇടഞ്ഞോടി തുറവൂര്‍ അനന്തന്‍കരി പാടത്ത് ചൊവ്വാഴ്ച രാവിലെയാണ് ചെളിയില്‍ താഴ്ന്നത്.
ഇടഞ്ഞോടുന്നതിനിടെ വീടിന്റെ മതിലും ഓട്ടോറിക്ഷയും തകര്‍ത്തിരുന്നു. ഇതു കഴിഞ്ഞാണ് ചതുപ്പില്‍ ചാടിയത്.
ചതുപ്പ് ഭാഗത്തേയ്ക്കു റോഡില്ലാതിരുന്നതിനാല് ജെസിബിയോ ക്രെയിനോ കൊണ്ടുവരാനായില്ല. വടം കെട്ടി വലിച്ചാണ് ആനയെ കരകയറ്റിയത്.
മണിക്കൂറുകള്‍ ചെളിയില്‍ കിടന്ന ആന, കയര്‍ കെട്ടിയുള്ള വലിക്കല് കൂടിയായപ്പോള്‍ അവശനായിരുന്നു. ഗ്ലൂക്കോസും മരുന്നുകളും നല്‍കിയാണ് ആനയുടെ ജീവന് നിലനിര്‍ത്തിയത്.
കരയ്ക്കു കയറി കുറച്ചു കഴിഞ്ഞതോടെ ആന വീണ്ടും ഇടയുകയായിരുന്നു.
Keywords: Mullakkal Balakrishnan, Elephant, Travancore Devaswom Board, broke down, Thuravoor, Mullakkal temple, festival, autorickshaw, glucose, medicines
COMMENTS