VS Achuthanandan: From Mararikulam to Malampuzha: The Story of a Comeback
എസ് ജഗദീഷ് ബാബു
ഇന്നു സഖാവ് വി എസ് അച്യുതാനന്ദന്റെ സ്മരണ ദിനമാണ്. അദ്ദേഹം നമ്മളെ വിട്ടുപിരിഞ്ഞു പോയിട്ട് ഒരു വര്‍ഷം തികഞ്ഞിരിക്കുന്നു. പ്രസ്ഥാനത്തെ ജീവനും ജീവിതവുമാക്കിയ വി എസ് ഇല്ലാത്ത ഒരു വര്‍ഷം കൊണ്ട് സിപിഎം എവിടെ എത്തിയെന്നു നോക്കിയാല്‍ ദീര്‍ഘദര്‍ശിയായ നേതാവിന്റെ വില എല്ലാവരും തിരിച്ചറിയും.
കാടും മലയും കയറി വിഎസ് നടത്തിയ പോരാട്ടങ്ങളെല്ലാം തനിക്കു വേണ്ടിയായിരുന്നില്ല. ചുറ്റും നില്ക്കുന്നവര്‍ക്കും പ്രസ്ഥാനത്തിനും വേണ്ടിയായിരുന്നു. ബംഗാളില്‍ ജ്യോതി ബസു പോയതില്‍ പിന്നെ നവബുദ്ധന്മാരുടെ കൈകളില്‍ അമര്‍ന്ന പ്രസ്ഥാനം എവിടെയെത്തിയെന്നു മറ്റാരെക്കാളും നന്നായി തിരിച്ചറിഞ്ഞിരുന്നത് വി എസാണ്. അതുകൊണ്ടാവണം ജനത്തിനു വേണ്ടാത്തതൊന്നും പ്രസ്ഥാനത്തിനും വേണ്ടെന്നു വി എസ് ശഠിച്ചത്.
![]() |
വി എസ് വിട്ടു പോയതില്‍ പിന്നെ രണ്ടു തിരഞ്ഞെടുപ്പുകളാണ് സിപിഎം നേരിട്ടത്. പഞ്ചായത്ത് തിരഞ്ഞെടുപ്പും പിന്നെ നിമയസഭാ തിരഞ്ഞെടുപ്പും. ചരിത്രത്തിലില്ലാത്ത വിധം പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ ഇടതു പക്ഷം തകര്‍ന്നടിഞ്ഞപ്പോള്‍ വളക്കൂറുണ്ടായത് വര്‍ഗീയതയെ കൂട്ടുപിടിക്കുന്ന ശക്തികള്‍ക്കാണ്. മത്സരം നിയമസഭയിലേക്കു വന്നപ്പോള്‍ ആന മെലിഞ്ഞു തൊഴുത്തില്‍ കെട്ടാന്‍ പാകത്തിലായി. കേരളമെമ്പാടും ഫ്‌ളക്‌സ് നിരത്തി വോട്ടു തേടിയവര്‍ മാസങ്ങള്‍ക്കു മുമ്പ് മരിച്ചുപോയ വിഎസിനെ മറന്നു. അതുപോലെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരിയേയും ദേശീയ സെക്രട്ടറിയായിരുന്ന യെച്ചൂരിയേയും മറന്നു. മുന്‍ തിരഞ്ഞെടുപ്പുകളില്‍ സീറ്റു കൊടുക്കാന്‍ വിമുഖത കാട്ടിയിരുന്നപ്പോഴും വി എസിനെ വേദികളില്‍ നിന്നു വേദികളിലേക്കു പ്രചാരണത്തിനു കൊണ്ടുപോകാന്‍ പാര്‍ട്ടി മത്സരിച്ചിരുന്നു. അതിന്റെ ഗുണവും അന്നു കിട്ടി.
വിഎസ് ഇല്ലാത്ത കാലം കേരളത്തിനും സിപിഎമ്മിനും ഒരുപോലെ ജാഗ്രത പാലിക്കേണ്ട ഒന്നാണെന്നു ബംഗാളിലെ പാഠം ഓര്‍മിപ്പിക്കുന്നു. അവിടെ നവലിബറല്‍ വിഴിയിലേക്കു തിരിഞ്ഞു പ്രസ്ഥാനത്തിനു വഴി പിഴച്ചപ്പോള്‍ കാല്‍ നൂറ്റാണ്ട് കൈയിലുണ്ടായിരുന്ന ഭരണം നഷ്ടപ്പെട്ടു. പിന്നെ പാര്‍ട്ടി നിലംപരിശായി. സിപിഎം ഒഴിഞ്ഞുപോയ വഴിയില്‍ ബിജെപി അധികാരത്തിലെത്തി. ഇനി അവിടെ സിപിഎമ്മുമില്ല, തൃണമൂലുമില്ല.
![]() |
വി എസിലേക്കു തന്നെ വരാം. ചില തോല്‍വികള്‍ നേതാവിനെ ഇല്ലാതാക്കും. ചിലതാകട്ടെ, ആ നേതാവിനെ ഇതിഹാസമാക്കി മാറ്റും. പറഞ്ഞുവരുന്നത് സാക്ഷാല്‍ വി.എസിനെക്കുറിച്ചാണ്. വി എസ് അച്യുതാനന്ദന്‍ എന്ന നേതാവിനെ കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ നിന്നൊഴിവാക്കാന്‍ ചിലര്‍ നടത്തിയ നീക്കങ്ങള്‍ എങ്ങനെ പ്രതിരോധിക്കപ്പെട്ടുവെന്ന് ഓര്‍ത്തുപോവുകയാണ് സഖാവിന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍.
കാലം എത്ര കഴിഞ്ഞാലും ചിലര്‍ നമ്മുടെ ഓര്‍മ്മയില്‍ മായാതെ ജീവിക്കും. എല്ലാവരും അങ്ങനെയാവണമെന്നുമില്ല. പക്ഷേ, വിഎസ് കേരളമുള്ള കാലത്തോളം ഓര്‍മിക്കപ്പെടും. ജനങ്ങള്‍ക്കുവേണ്ടി തെരുവിലിറങ്ങിയ, നീതിക്കുവേണ്ടി പോരാടിയ ഒരു മനുഷ്യ സ്‌നേഹിയായിട്ടാവും വി.എസ്. കേരളത്തിന്റെ രാഷ്ട്രീയ സ്മരണയില്‍ എന്നും നിലനില്‍ക്കുക. ഭൂസമരങ്ങളിലും തൊഴിലാളി പോരാട്ടങ്ങളിലും അഴിമതിക്കെതിരായ നിലപാടുകളിലും വിഎസ് മുദ്ര പതിഞ്ഞുകിടക്കുന്നത് നാളത്തെ ചരിത്രവിദ്യാര്‍ത്ഥികള്‍ തിരിച്ചറിയും.
പക്ഷേ, ആ ജീവിതത്തിലെ ഏറ്റവും കടുപ്പമേറിയ പോരാട്ടങ്ങള്‍ എതിര്‍പക്ഷത്തോടു മാത്രമല്ല, സ്വന്തം പ്രസ്ഥാനത്തിലെ ഗൂഢശക്തികളോടു കൂടിയുമായിരുന്നു. ഈ അവസരത്തില്‍ വി.എസിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ രണ്ട് സംഭവങ്ങളാണ് വീണ്ടും ഓര്‍മ്മയിലേക്ക് വരുന്നത്. 1996-ലെ മാരാരിക്കുളത്തെ അപ്രതീക്ഷിത തോല്‍വിയും, 2001-ലെ മലമ്പുഴയിലെ അട്ടിമറി നീക്കങ്ങളെ അതിജീവിച്ച വിജയവും. കേരള രാഷ്ട്രീയത്തിന്റെ ഗതിമാറ്റം നിര്‍ണയിച്ച ഈ രണ്ട് സംഭവങ്ങള്‍ ഒരു നേതാവിന്റെ വ്യക്തിപരമായ ജയ-പരാജയങ്ങള്‍ മാത്രമായിരുന്നില്ല; പാര്‍ട്ടി രാഷ്ട്രീയം, വിഭാഗീയത, ജനപിന്തുണ, മാധ്യമപ്രവര്‍ത്തനം എന്നിവയുടെ സങ്കീര്‍ണമായ ബന്ധങ്ങളുടെയും സാക്ഷ്യപത്രങ്ങളായിരുന്നു.
1996 ലെ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം കേരളത്തില്‍ ചരിത്രവിജയം കുറിച്ചിരുന്നു. ആ വിജയത്തിന്റെ ഏറ്റവും വലിയ അവകാശി വി.എസ്. ആയിരിക്കുമെന്നാണ് മിക്കവരും കരുതിയത്. മത്സരരംഗത്തുണ്ടായിരുന്ന ഒരേയൊരു പോളിറ്റ് ബ്യൂറോ അംഗം, ദേശീയ നേതൃത്വത്തിന്റെ പൂര്‍ണ്ണ പിന്തുണയുള്ള നേതാവ് - മുഖ്യമന്ത്രിപദത്തിലേക്കുള്ള വഴി അദ്ദേഹത്തിനു മുന്നില്‍ തുറന്നുകിടക്കുകയായിരുന്നു.
പക്ഷേ, മാരാരിക്കുളത്ത് വി എസ് അപ്രതീക്ഷിതമായി തോറ്റു. കോണ്‍ഗ്രസിലെ പി ജെ ഫ്രാന്‍സിസ് പോലും അന്നത്തെ വിജയത്തില്‍ അമ്പരന്നിട്ടുണ്ടാകണം. 1965 വോട്ടിനാണ് വി എസിനെ ഫ്രാന്‍സിസ് തോല്‍പ്പിച്ചത്.
ആ തോല്‍വി വെറും ഒരു തിരഞ്ഞെടുപ്പ് ഫലമായിരുന്നില്ല. അതിനു പിന്നില്‍ ആസൂത്രിതമായ അട്ടിമറിയുണ്ടെന്ന ആരോപണങ്ങള്‍ അന്നും ഇന്നും കേരള രാഷ്ട്രീയത്തില്‍ ചര്‍ച്ചാവിഷയമാണ്. ആ ഒറ്റ തോല്‍വി മതിയായിരുന്നു കേരളത്തിന്റെ മുഖ്യമന്ത്രിപദം മറ്റൊരു ദിശയിലേക്ക് - ഇ.കെ. നയനാരിലേക്ക് - തിരിഞ്ഞുപോകാന്‍. ചിത്രത്തിലേ ഇല്ലാതിരുന്ന നായനാര്‍ സമവായ സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ മുഖ്യമന്ത്രിയാകുന്നു. പിന്നീട് തൃക്കരിപ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടത്തി നായനാര്‍ മുഖ്യമന്ത്രി പദം സുരക്ഷിതമാക്കി.
ഇത്രയും വലിയൊരു തിരിച്ചടിക്കുശേഷം മിക്കവരും രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറുകയോ, ഒതുങ്ങിക്കൂടുകയോ ചെയ്യും. വി.എസ് അതു ചെയ്തില്ല. 'ജനങ്ങള്‍ എന്നെ തോല്‍പ്പിച്ചിട്ടില്ല' എന്ന ഉറച്ച ബോധ്യമായിരുന്നു അദ്ദേഹത്തെ മുന്നോട്ടു നയിച്ചത്. അടുത്ത അവസരത്തില്‍ ശക്തമായി തിരിച്ചുവരണം എന്നത് വെറും ആഗ്രഹമായിരുന്നില്ല, ഉറച്ച തീരുമാനമായിരുന്നു.
മലമ്പുഴ വെറുമൊരു മണ്ഡലമായിരുന്നില്ല
![]() |
| വി എസ് അച്യുതാനന്ദന്‍, എസ് ജഗദീഷ് ബാബു |
പ്രചാരണം തുടങ്ങിയതോടെ പാലക്കാട് നഗരത്തിലെ സര്‍ക്കാര്‍ റെസ്റ്റ് ഹൗസിലെ 14-ാം നമ്പര്‍ മുറിയിലേക്ക് കേരള രാഷ്ട്രീയത്തിലെ വലിയൊരു അദ്ധ്യായം എത്തിപ്പെടുകയായിരുന്നു. വി എസിന്റെ പ്രിയപ്പെട്ട മുറിയായിരുന്നു അത്. ഓരോ വൈകുന്നേരവും അവിടെ ചര്‍ച്ചകള്‍ നടന്നു. ഓരോ പഞ്ചായത്തിലെയും സാഹചര്യങ്ങള്‍, എതിരാളികളുടെ നീക്കങ്ങള്‍, വോട്ടര്‍മാരുടെ മനസ്സ്, പ്രചാരണത്തിന്റെ വേഗം... എല്ലാം സൂക്ഷ്മമായി വിലയിരുത്തപ്പെട്ടു. മാധ്യമപ്രവര്‍ത്തകരില്‍ നിന്നു ലഭിക്കുന്ന വിവരങ്ങള്‍ക്ക് വി.എസ്. എപ്പോഴും പ്രത്യേക പ്രാധാന്യം കൊടുത്തിരുന്നു.
അന്നു ഞാന്‍ കേരള കൗമുദിയുടെ പാലക്കാട് ലേഖകനാണ്. വിഎസുമായി എത്രയോ കാലമായി ആത്മബന്ധമുണ്ട്. വി എസ് മലമ്പുഴയില്‍ മത്സരിക്കാന്‍ വന്നതോടെ ആ അടുപ്പം ഉത്തരവാദിത്വങ്ങളിലേക്കു വഴിമാറി. കേരള കൗമുദി എഡിറ്റര്‍ എം എസ് മണിയും അന്നത്തെ തിരുവനന്തപുരം ബ്യൂറോ ചീഫ് ബി സി ജോജോയും വിഎസിന്റെ തിരഞ്ഞെടുപ്പ് പ്രചരണം കാണാന്‍ പാലക്കാട് എത്തി. 14 ാം നമ്പര്‍ മുറിയില്‍ ഒരു വൈകീട്ട് ഞങ്ങള്‍ മൂന്നു പേരും വിഎസുമായി കൂടിക്കണ്ടു. തിരഞ്ഞെടുപ്പിന് എന്തു സഹായവും വിഎസിന് മണി സാര്‍ വാഗ്ദാനം ചെയ്തു. എല്ലാം ഏകോപിപ്പിക്കേണ്ട ചുമതല എനിക്കും. അന്നന്നു വൈകിട്ട് വിഎസിനെ കണ്ട് വിവരങ്ങള്‍ ധരിപ്പിക്കുകയും വേണം.
പ്രചാരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ അമ്പരപ്പിക്കുന്ന ആ വിവരം എനിക്കു കിട്ടി. മാരാരിക്കുളത്ത് സംഭവിച്ചതുപോലെ, ഇവിടെയും ഒരു അട്ടിമറി ആസൂത്രണം ചെയ്യപ്പെടുന്നു!
സീറ്റ് നിഷേധിക്കപ്പെട്ടതിലുള്ള അമര്‍ഷം ചില നേതാക്കളില്‍ ഉണ്ടായിരുന്നു, അതു മുതലാക്കാന്‍ ചില വിഭാഗങ്ങള്‍ കൈകോര്‍ത്തുവെന്നു വ്യക്തമായി വിവരം കിട്ടി. വിഎസ് അധികാരത്തിലെത്തിയാല്‍ പറമ്പിക്കളം, മുല്ലപ്പെരിയാര്‍ തുടങ്ങിയ വിഷയങ്ങളില്‍ തങ്ങള്‍ക്കു തിരിച്ചടിയുണ്ടാകുമെന്നു തമിഴ്‌നാട് ലോബി ഭയന്നു. മലബാര്‍ സിമന്റ് തട്ടിപ്പിലെ കൊള്ളക്കാരും വിഎസിനെതിരേ ആളും അര്‍ത്ഥവും ഇറക്കി. ഈ വിവരങ്ങളെല്ലാം പത്രപ്രവര്‍ത്തനത്തിലെ ബന്ധങ്ങള്‍ വച്ച് എനിക്കു മനസ്സിലാക്കാനായവയായിരുന്നു.
അന്നു തന്നെ വിഎസിനെ രാത്രിയില്‍ കണ്ടു. ഒറ്റയ്ക്കു സംസാരിക്കണമെന്നു പറഞ്ഞു. ഒപ്പമുണ്ടായിരുന്ന സുരേഷിനെയും ഷാജഹാനെയും മുറിക്കു പുറത്താക്കി. പുറത്തു നടക്കുന്ന കാര്യങ്ങള്‍ വിഎസിന് ഒന്നൊന്നായി വിശദീകരിച്ചുകൊടുത്തു. എല്ലാം കേള്‍ക്കെ അദ്ദേഹം നിശ്ശബ്ദനായിരുന്നു. പിന്നെ, എഴുന്നേറ്റ് പതിവു ശൈലിയില്‍ കൈകൂപ്പി. പിറ്റേന്നു വൈകീട്ടു കാണണമെന്നു പറഞ്ഞു.
പതിവുപോലെ പിറ്റേന്നു ഞാന്‍ ചെന്നു. ഞാന്‍ വിശദമായ അന്വേഷണം നടത്തി. ജഗദീഷ് പറഞ്ഞതെല്ലാം ശരിയാണ്. പ്രതിരോധിക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യാനായി എന്‍ എന്‍ കൃഷ്ണദാസിനെയും എ പ്രഭാകരനെയും ചുമതലപ്പെടുത്തിയതായും വിഎസ് പറഞ്ഞു. പിന്നെ, വിഎസ് അതീവ ജാഗ്രതയിലാണ് മുന്നോട്ടു പോയത്. ബൂത്തുതലത്തില്‍ വിവരങ്ങള്‍ ശേഖരിക്കപ്പെട്ടു. പ്രവര്‍ത്തകരുമായി തുടര്‍ച്ചയായ ആശയവിനിമയം നടത്തി. തിരഞ്ഞെടുപ്പ് സംവിധാനത്തിലെ പഴുതുകള്‍ ഓരോന്നായി പരിശോധിക്കപ്പെട്ടു. ഈ ജാഗ്രതയാണ് പിന്നീട് മലമ്പുഴയിലെ വിജയത്തിന് അടിത്തറയായത്.
മിഷന്‍ സ്‌കൂളിലെ ശ്വാസമടക്കിയ മണിക്കൂറുകള്‍
വോട്ടെണ്ണല്‍ ദിവസം പാലക്കാട് മിഷന്‍ സ്‌കൂളില്‍ എത്തിയവര്‍ക്ക് ആ പിരിമുറുക്കം ഇന്നും മറക്കാനാവില്ല. ആദ്യ റൗണ്ടുകളില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സതീശന്‍ പാച്ചേനി മുന്നിലായിരുന്നു. കൗണ്ടിംഗ് ഹാളില്‍ ഒരൊറ്റ ചോദ്യമേ ഉണ്ടായിരുന്നുള്ളൂ - 'മാരാരിക്കുളം ഇവിടെയും ആവര്‍ത്തിക്കുമോ?'
എന്നാല്‍, റൗണ്ടുകള്‍ കഴിയുന്തോറും കാറ്റ് മാറി വീശി. ഗ്രാമങ്ങളില്‍ നിന്നും തൊഴിലാളി മേഖലകളില്‍ നിന്നുമുള്ള വോട്ടുകള്‍ വി.എസിനെ മുന്നിലെത്തിച്ചു. അവസാന റൗണ്ട് കഴിഞ്ഞപ്പോള്‍ ഫലം വ്യക്തം - 4,703 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയം. പക്ഷേ, വിഎസിന് ആ ഭൂരിപക്ഷം വിജയമായി കാണാന്‍ കഴിയുമായിരുന്നില്ല.
കൗണ്ടിംഗ് നടക്കുമ്പോള്‍ വിഎസിന്റെ വിളി വന്നു.
ജഗദീഷ് എവിടെ?
പിന്നെ വി എസ് പറഞ്ഞു, ജയിച്ചത് ഞാനല്ല, സതീശനാണ്...
എം എസ് മണിയെ വിളിക്കാന്‍ പറഞ്ഞു. ഞാന്‍ എന്റെ ഫോണില്‍ നിന്നു മണി സാറിനെ വളിച്ചുകൊടുത്തു. ജഗദീഷ് കൃത്യ സമയത്തു നല്കിയ വിവരവും കേരള കൗമുദിയുടെ പിന്തുണയും ഇല്ലായിരുന്നുവെങ്കില്‍ വിജയിക്കുമായിരുന്നില്ലെന്നു വിഎസ് പറഞ്ഞു. പതിനഞ്ച് മിനിറ്റോളം ആ സംഭാഷണം നീണ്ടു.
അടുത്ത ദിവസം വിഎസ് തിരുവനന്തപുരത്തേക്കു പോയി. തിരഞ്ഞെടുപ്പില്‍ നടന്ന അട്ടിമറികളെക്കുറിച്ചും പിന്നാമ്പുറ വിവരങ്ങളെക്കുറിച്ചും വിശദമായ റിപ്പോര്‍ട്ട് തനിക്കു വേണമെന്നു വിഎസ് എന്നോട് ആവശ്യപ്പെട്ടു. അത് എ.കെ.ജി സെന്ററിലേക്കയക്കാതെ സ്വന്തം വീട്ടുവിലാസത്തിലേക്ക് നേരിട്ട് അയക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ആ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പാര്‍ട്ടി പോളിറ്റ് ബ്യൂറോക്കു മുന്നില്‍ വരെ പോയി. വിഎസിനെ വീഴ്ത്താന്‍ നോക്കിയവര്‍ക്കെതിരേ പരസ്യമായ നടപടികള്‍ വന്നില്ലെങ്കിലും കാലാന്തരത്തില്‍ അന്നു ചരടുവലിച്ച മിക്കവരും പാര്‍ട്ടിയില്‍ അപ്രസക്തരായി എന്നതു ചരിത്രമാണ്.
വി.എസ്. അച്യുതാനന്ദന്റെ ജീവിതം കേവലം ഒരു രാഷ്ട്രീയക്കാരന്റെ കഥയല്ല. അധികാരമില്ലാതിരുന്നപ്പോഴും ജനങ്ങളുടെ നേതാവായിരുന്നു അദ്ദേഹം, അധികാരത്തിലെത്തിയപ്പോഴും അതേ ജനങ്ങളുടെ ശബ്ദമായി തുടര്‍ന്നു. ഒരുപക്ഷേ അതുകൊണ്ടു തന്നെയാവണം, പാര്‍ട്ടിക്കുള്ളില്‍ എത്ര എതിര്‍പ്പുകള്‍ നേരിട്ടിട്ടും ജനം അദ്ദേഹത്തെ നെഞ്ചേറ്റിയത്.
അദ്ദേഹത്തിന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ തിരിഞ്ഞുനോക്കുമ്പോള്‍, മനസ്സിലേക്ക് വരുന്നത് ഒരു രാഷ്ട്രീയ നേതാവിന്റെ ഔപചാരിക മുഖമല്ല - ജനങ്ങള്‍ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച, സ്വന്തം പാര്‍ട്ടിക്കുള്ളിലെ പ്രതിസന്ധികളെയും പുറത്തുനിന്നുള്ള എതിര്‍പ്പുകളെയും ഒരുപോലെ അതിജീവിച്ച ഒരു പോരാളിയുടെ മുഖമാണ്.
വി.എസ്. അച്യുതാനന്ദന്റെ രാഷ്ട്രീയ ജീവിതത്തെ വ്യത്യസ്തമാക്കുന്നത് അധികാരമല്ല, പോരാട്ടമാണ്. അധികാരത്തിന്റെ ഉന്നതിയില്‍ എത്തിയപ്പോഴും പ്രതിപക്ഷ ബെഞ്ചില്‍ ഇരുന്നപ്പോഴും അദ്ദേഹം ഒരേ ശബ്ദത്തില്‍ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു. ഭൂമാഫിയ, അഴിമതി, അനധികൃത കൈയേറ്റങ്ങള്‍, പരിസ്ഥിതി സംരക്ഷണം, തൊഴിലാളികളുടെ അവകാശങ്ങള്‍... എല്ലാ വിഷയങ്ങളിലും അദ്ദേഹം വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചത്.
വി.എസ്. അച്യുതാനന്ദന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ഈ വേളയില്‍, രാഷ്ട്രീയത്തിലെ സത്യസന്ധതയുടെയും ജനപക്ഷ നിലപാടിന്റെയും അട്ടിമറികള്‍ക്ക് വഴങ്ങാത്ത പോരാട്ടവീര്യത്തിന്റെയും പ്രതീകമായ അദ്ദേഹത്തിന്റെ ജീവിതം വീണ്ടും ഓര്‍ക്കേണ്ടത് ചരിത്രത്തോടുള്ള ആദരമാണ്. കേരളത്തിന്റെ രാഷ്ട്രീയ സ്മൃതികളില്‍ ആ പേര് എന്നും ജനങ്ങളുടെ നേതാവായി നിലനില്‍ക്കും. വി.എസ്. അച്യുതാനന്ദന്‍ എന്ന ആ രാഷ്ട്രീയ പാഠശാല കേരളത്തിന് എന്നും പ്രചോദനമായി തുടരും.
ഓര്‍മ്മയുടെ രാജാവ് ഓര്‍മ്മയാവുമ്പോള്‍...

എസ് ജയചന്ദ്രന്‍ നായര്‍: ഒരു കാലഘട്ടത്തിന്റെ അവസാനം
English Version:
Some defeats destroy a leader. Others turn them into legends. This is about none other than VS himself. On the first death anniversary of Comrade V. S. Achuthanandan, one cannot help but recall how the moves made by certain quarters to erase him from Kerala’s political landscape were valiantly thwarted.
No matter how much time passes, some people remain immortal in our memories. Not everyone achieves that, but VS will be remembered as long as Kerala exists. He will forever endure in Kerala's political memory as a true humanitarian who took to the streets for the people and fought relentlessly for justice. Future students of history will recognize the deep mark VS left on land struggles, labor movements, and anti-corruption crusades.
However, the toughest battles of his life were fought not just against political opponents, but also against covert forces within his own party. At this moment, two of the most decisive events in VS’s political career come to mind: the unexpected defeat in Mararikulam in 1996 and the triumphant victory in 2001, overcoming sabotage attempts in Malampuzha. These two events, which altered the course of Kerala politics, were not merely a leader's personal wins and losses; they stood as testimonials to the complex interplay of party politics, factionalism, public support, and journalism.
In the 1996 elections, the Left Democratic Front recorded a historic victory in Kerala. Most people believed that VS would be the primary claimant to that triumph. As the only Politburo member in the contest and a leader backed by the national leadership, the path to the Chief Minister’s chair lay wide open for him.
Yet, VS suffered a shock defeat in Mararikulam. Even P. J. Francis of the Congress must have been astounded by his own victory, defeating VS by a margin of 1,965 votes.
That defeat was not just a routine election result. The allegations of a well-orchestrated internal sabotage behind it remain a topic of debate in Kerala politics to this day. That single defeat was enough to shift the Chief Minister’s post in another direction—toward E. K. Nayanar. Nayanar, who was nowhere in the initial picture, became the Chief Minister as a consensus candidate and later secured his seat through a by-election in Trikaripur.
After such a massive setback, most politicians would either retire or fade into obscurity. VS did neither. He was guided by the firm conviction that "the people have not defeated me." Bouncing back strongly at the next opportunity was not just a wish; it was a resolute determination.
Malampuzha Was No Ordinary Constituency
In 2001, new tactics were deployed to sideline VS—the strategy was to kill him with kindness. He was given a ticket in Malampuzha in Palakkad district, considered the safest fortress of the CPI(M). Malampuzha was also the stronghold of N. Sundaran (Sividasa) Menon, who himself harbored dreams of becoming Chief Minister.
As the campaign began, Room No. 14 of the Government Rest House in Palakkad town became the epicenter of a major chapter in Kerala politics. It was VS’s favorite room. Discussions took place there every evening. The local situation in each panchayat, the moves of opponents, the pulse of the voters, and the tempo of the campaign were all scrutinized meticulously. VS always gave special importance to the insights gathered from journalists.
At that time, I was the Palakkad correspondent for Kerala Kaumudi. I had shared a long-standing personal rapport with VS. When he came to contest in Malampuzha, that closeness turned into responsibilities. M. S. Mani, Editor of Kerala Kaumudi, and B. C. Jojo, then Thiruvananthapuram Bureau Chief, arrived in Palakkad to observe VS’s election campaign. One evening, the three of us met VS in Room No. 14. Mani Sir promised VS all possible support for the election and assigned me the task of coordinating everything. I was also tasked with meeting VS every evening to update him on developments.
With only days left for the campaign to conclude, I received a shocking piece of information: just like in Mararikulam, a sabotage was being planned here as well!
It became clear that certain factions were joining hands to capitalize on the resentment of some local leaders who were denied seats. Additionally, the Tamil Nadu lobby feared that if VS came to power, it would adversely affect them on issues like Parambikulam and Mullaperiyar. The culprits behind the Malabar Cements scam had also poured money and manpower into defeating him. I gathered all these details through my journalistic network.
That very night, I met VS and requested a private conversation. Suresh and Shahjahan, who were with him, were asked to step outside. I explained everything happening behind the scenes in detail. Listening to it all, he remained silent. Then, he stood up, folded his hands in his characteristic style, and asked me to meet him the next evening.
As usual, I went the following evening. VS told me, "I conducted a detailed inquiry. Everything Jagadish said is true." He added that N. N. Krishnadas and A. Prabhakaran had been entrusted with taking necessary defensive measures. From then on, VS proceeded with extreme caution. Information was collected at the booth level, continuous communication was maintained with cadres, and every loophole in the election machinery was plugged. This vigilance laid the foundation for his eventual victory in Malampuzha.
Tense Hours at Mission School
Those present at the Palakkad Mission School on counting day can never forget the intense anxiety. In the initial rounds, UDF candidate Satheesan Pacheni was leading. Only one question echoed through the counting hall: "Will Mararikulam repeat itself here?"
However, as the rounds progressed, the tide turned. Votes from rural areas and working-class belts propelled VS into the lead. By the final round, the outcome was clear—a victory by a margin of 4,703 votes. Yet, VS could not view that margin as a true reflection of his popular strength.
While counting was underway, I received a call from VS:
"Where are you Jagadish?"
I replied that I was at the counting center at Mission School. He asked me to come to the Rest House. When I arrived, a large crowd had gathered outside, and the workers were in high spirits. But inside Room No. 14, VS was alone. He stood for a long time, placing one foot on the window sill, staring outside.
Then VS said, "It is not I who won, it is Satheesan..."
He asked me to call M. S. Mani. I dialed Mani Sir from my phone and handed it over. VS told him that without the timely information provided by Jagadish and the support of Kerala Kaumudi, he would not have won. The conversation lasted for about fifteen minutes.
The next day, VS left for Thiruvananthapuram. He asked me to prepare a detailed report on the sabotage attempts and background maneuvers during the election. His specific instruction was not to send it to the AKG Centre, but directly to his personal home address. The details in that report eventually reached the Party Politburo. Though public action was not taken against those who tried to bring VS down, history bears witness that over time, most of the key players behind those moves became irrelevant within the party.
V. S. Achuthanandan’s life is not merely the story of a politician. Even when he held no official power, he was a leader of the people; and when he did attain power, he remained their voice. Perhaps that is why, despite facing immense internal opposition within his party, the public held him close to their hearts.
Looking back on his first death anniversary, what comes to mind is not the formal face of a political leader, but the image of a warrior who dedicated his life to the people—one who defied both internal party crises and external opposition with equal fortitude.
What made V. S. Achuthanandan’s political journey unique was not power, but struggle. Whether at the pinnacle of power or sitting on the opposition benches, he raised his voice for the common man with unwavering consistency. Land mafia, corruption, illegal encroachments, environmental protection, labor rights—on every issue, he maintained an uncompromising stance.
As we complete one year since V. S. Achuthanandan left us, remembering his life—a symbol of political integrity, pro-people principles, and an indomitable fighting spirit that never yielded to sabotage—is a necessary tribute to history. In the political memory of Kerala, his name will forever endure as a leader of the masses. The political school of thought that is V. S. Achuthanandan will continue to inspire Kerala for generations to come.







COMMENTS