.

ഓര്‍മ്മയുടെ രാജാവ് ഓര്‍മ്മയാവുമ്പോള്‍...

NRS Babu: When the King of Memory Becomes a Memory...



എസ് ജഗദീഷ് ബാബു

മലയാള മാധ്യമ രംഗത്തെ ത്രിമൂര്‍ത്തികളില്‍ മൂന്നാമനായ എന്‍ആര്‍എസും യാത്രയായി. ഇതോടെ മാധ്യമ ചരിത്രത്തിലെ ഒരു യുഗമാണ് അവസാനിക്കുന്നത്. 

ഒരു പത്രത്തിന്, വാരികയ്ക്ക് സമൂഹത്തില്‍ ഇടപെടാനും അവരെ മാറ്റിത്തീര്‍ക്കാനും കഴിയുമെന്ന് തെളിയിച്ചവരായിരുന്നു എംഎസ് മണിയും എന്‍ആര്‍എസും എസ്.ജയചന്ദ്രന്‍ നായരും. കഥയിലും സാഹിത്യത്തിലും സിനിമയിലും രാഷ്ട്രീയത്തിലും പാദമുദ്രകള്‍ പതിച്ചവര്‍. സ്വന്തം ഫോട്ടോകള്‍ പത്രത്തിലും വാരികയിലും അച്ചടിക്കാനോ, പൊതുചടങ്ങുകളില്‍ പങ്കെടുക്കാനോ മൂവരും വിസമ്മതിച്ചിരുന്നു.

പത്രാധിപന്‍മാരുടെ കര്‍മ്മ മണ്ഡലം തിരശ്ശീലക്കു പിന്നിലാണെന്ന് ഉറച്ചു വിശ്വസിച്ചവരായിരുന്നു അവര്‍. അതുകൊണ്ടുതന്നെ പുരസ്‌കാരങ്ങള്‍ക്കും അംഗീകാരങ്ങള്‍ക്കും ഈ പത്രാധിപന്‍മാരെ ഒരിക്കലും തളച്ചിടാന്‍ കഴിഞ്ഞില്ല. 

ലോകപ്രശസ്ത പത്രപ്രവര്‍ത്തകന്‍ എം. ശിവറാമാണ് എന്‍ആര്‍എസിലെ പത്രപ്രവര്‍ത്തകനെ ആദ്യം തിരിച്ചറിഞ്ഞത്. റോയിട്ടേഴ്സില്‍ നിന്ന് വിരമിച്ച ശേഷം തിരുവനന്തപുരത്തെത്തിയ എം.ശിവറാം ആരംഭിച്ച തിരുവനന്തപുരം പ്രസ് ക്ലബ് ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആദ്യ ബാച്ചില്‍ അങ്ങനെയാണ് എന്‍ആര്‍എസ് എത്തിയത്. 

കാര്യവട്ടം കാമ്പസില്‍ നിന്ന് ഇംഗ്ലീഷിലും ലിങ്ഗ്വിസ്റ്റിക്സിലും മാസ്റ്റര്‍ ബിരുദം എടുത്ത എന്‍ആര്‍എസ് ദീര്‍ഘകാലം കേരള കൗമുദിയുടെയും പിന്നീട് കലാകൗമുദിയുടെയും പത്രാധിപരായി പ്രവര്‍ത്തിച്ചു. സബ് എഡിറ്ററായിരുന്ന കാലത്താണ് നാല്‍പതു വര്‍ഷം മുന്‍പ്, 'ആറ്റിങ്ങല്‍ യൂണിവേഴ്സല്‍ അക്കാദമി'യില്‍ ഈയുള്ളവനെ എന്‍ആര്‍എസ് ഇംഗ്ലീഷ് പഠിപ്പിച്ചത്. എത്ര മോശപ്പെട്ട വിദ്യാര്‍ത്ഥിയും എന്‍ആര്‍എസിന്റെ ക്ലാസുകളില്‍ മതിമറന്നിരിക്കും. അനര്‍ഗ്ഗളമായ അദ്ദേഹത്തിന്റെ സംഭാഷണശൈലിയാണ് അവരെ പിടിച്ചിരുത്തുക. 

മലയാളത്തിലും ഇംഗ്ലീഷിലും ഒരുപോലെ സംസാരിച്ചുകൊണ്ട് ലളിതമായ വാക്കുകളിലൂടെയാണ് അദ്ദേഹം വലിയ കാര്യങ്ങള്‍ പറഞ്ഞുകൊടുത്തിരുന്നത്. ഉയരം കുറഞ്ഞ എന്‍ആര്‍എസിന്റെ ഏറ്റവും വലിയ ആകര്‍ഷകത്വം തിളങ്ങുന്ന കണ്ണുകളും അപൂര്‍വ്വമായി വിടരുന്ന ചിരിയുമായിരുന്നു. നിഗൂഢതകള്‍ കണ്ടുപിടിക്കുന്ന ടോര്‍ച്ച് ലൈറ്റ് പോലെ ആ കണ്ണുകള്‍ ഇടയ്ക്ക് ഓരോ കുട്ടിയുടെയും മുഖത്തേക്ക് പതിയും. എന്‍ആര്‍എസ് തങ്ങളെയാണ് ശ്രദ്ധിക്കുന്നതെന്ന് ഓരോ കുട്ടിയും കരുതും. അതായിരുന്നു അധ്യാപകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ വൈഭവം. 

പാരലല്‍ കോളേജില്‍ നിന്ന് ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി മാറിയപ്പോള്‍ നൂറുകണക്കിന് ജേര്‍ണലിസം വിദ്യാര്‍ത്ഥികളാണ് ഓരോ ബാച്ചിലും എന്‍ആര്‍എസില്‍ നിന്ന് മാധ്യമ പ്രവര്‍ത്തനം പഠിച്ച് പുറത്തിറങ്ങിയത്. എത്രയോ തലമുറകള്‍ക്ക് അദ്ദേഹം അക്കാദമിക് രംഗത്തും പ്രായോഗിക രംഗത്തും പരിശീലനം നല്‍കി. ഇന്ത്യയിലെ പ്രസിദ്ധരായ പല പത്രപ്രവര്‍ത്തകരും എന്‍ആര്‍എസിന്റെ ശിഷ്യന്‍മാരാണ്. ഒരു പത്രപ്രവര്‍ത്തകന്‍ എന്തായിരിക്കണം, എന്താകാന്‍ പാടില്ല എന്നതിന്റെ ഉത്തമ മാതൃകയായിരുന്നു അദ്ദേഹം. 

കലാകൗമുദിയിലെ പത്രാധിപന്‍മാര്‍ എന്ന നിലയില്‍ ചീഫ് എഡിറ്റര്‍ മണി സാറിന്റെ ഇടവും വലവും അവര്‍ നിന്നു. ജയചന്ദ്രന്‍ നായര്‍ ലിറ്റററി ജേര്‍ണലിസം നടത്തിയപ്പോള്‍ എന്‍ആര്‍എസ് സമസ്ത മേഖലകളിലെയും വിജ്ഞാനം ആര്‍ജ്ജിച്ചു. ആകാശത്തെക്കുറിച്ചും കടലിന് അടിയിലെ അത്ഭുതങ്ങളെക്കുറിച്ചും അദ്ദേഹം പഠിക്കുകയും എഴുതുകയും ചെയ്തു. കലാകൗമുദിയിലെ റിപ്പോര്‍ട്ടുകളും ഫീച്ചറുകളും ശാസ്ത്ര സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അനുഭവമായിരുന്ന കാലം. 

കക്ഷത്ത് ഒരു കലാകൗമുദി ഇല്ലാതെ കാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ എത്തുന്നത് വിരളമായിരുന്നു. അന്നത്തെ പുതിയ തലമുറ കലാകൗമുദിയെ ഇരുകയ്യും നീട്ടി സ്വീകരിച്ചപ്പോള്‍ മുത്തശ്ശി മാധ്യമങ്ങള്‍ പിന്നിലേക്ക് തള്ളപ്പെട്ടു. എം.ടിയുടെ രണ്ടാമുഴവും ഒ.വി വിജയന്റെ കാര്‍ട്ടൂണുകളും ആഴ്ചക്കുറിപ്പുകളും പ്രൊഫസര്‍ എം.കൃഷ്ണന്‍ നായരുടെ വാരഫലവും നമ്പൂതിരിയുടെ മാസ്മരിക വരയും കലാകൗമുദിയുടെ മുഖമുദ്രയായി മാറിയപ്പോള്‍ പ്രചാരം ഭാരതപ്പുഴയും കടന്ന് മലബാറും കീഴടക്കി. 

എംഎസ് മണി, എസ്. ജയചന്ദ്രന്‍ നായര്‍, എന്‍ആര്‍എസ് ബാബു

അടിയന്തരാവസ്ഥക്കെതിരെയുള്ള ത്രിമൂര്‍ത്തികളുടെ നിലപാടിന്റെ പരിണിതഫലമായിരുന്നു കലാകൗമുദിയുടെ ആവിര്‍ഭാവം. സഞ്ജയ് ഗാന്ധി അരങ്ങ് തകര്‍ത്ത അക്കാലത്ത് ചീഫ് എഡിറ്ററായിരുന്ന എം.എസ് മണി അറിയാതെ മാനേജിംഗ് ഡയറക്ടര്‍ എം.എസ് മധുസൂദനന്‍ സഞ്ജയ് ഗാന്ധിയെ ഇന്റര്‍വ്യൂ ചെയ്തു. വീക്കെന്‍ഡ് മാഗസിനില്‍ കവര്‍ സ്റ്റോറിയായി സഞ്ജയ് ഗാന്ധിയുടെ പടവും അഭിമുഖവും അച്ചടിച്ചുവന്നു. രാത്രി വൈകി ഓഫീസില്‍ എത്തിയ മണി സാര്‍ ഇതുകണ്ട് ക്ഷുഭിതനായി. വീക്കെന്‍ഡ് അടങ്ങിയ പത്രക്കെട്ടുകള്‍ ഗോഡൗണിലേക്ക് മാറ്റാന്‍ കുഞ്ചു ഫോര്‍മാനോട് ചീഫ് എഡിറ്റര്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ ഗോഡൗണ്‍ പൂട്ടി താക്കോലുമായി എഡിറ്റര്‍ സ്ഥലംവിട്ടു.

ഇത് വലിയ വിവാദമായി. പിറ്റേദിവസം പത്രാധിപര്‍ മണി സാറിനെയും മധു സാറിനെയും വിളിച്ചുവരുത്തി ശാസിച്ചു. ആ സംഭവത്തിന്റെ അനന്തര ഫലമായിരുന്നു കേരള കൗമുദിയില്‍ നിന്നുള്ള മൂവരുടെയും പടിയിറക്കം. അങ്ങനെയാണ് അടിയന്തരാവസ്ഥയുടെ നാളുകളില്‍ കലാകൗമുദി ആരംഭിച്ചത്.

രാഷ്ട്രീയത്തിലും സാഹിത്യത്തിലും സിനിമയിലും അടക്കം ജനജീവിതത്തിന്റെ സമസ്ത മേഖലയുടെയും കണ്ണാടിയായി മാറി കലാകൗമുദി. 'പുര നിറഞ്ഞു നില്‍ക്കുന്ന വയലാര്‍ രവി' എന്ന മട്ടിലുള്ള മണി സാറിന്റെ എഡിറ്റോറിയലുകള്‍. കവിത തുളുമ്പുന്ന ഭാഷയിലുള്ള എന്‍ആര്‍എസിന്റെ ഫീച്ചറുകള്‍. സാഹിത്യഭംഗിയുള്ള ജയചന്ദ്രന്‍ നായരുടെ റിപ്പോര്‍ട്ടുകള്‍. ഇതെല്ലാം തേച്ചുമിനുക്കാന്‍ പ്രാപ്തരായ അണിയറ ശില്‍പികള്‍ വേറെയും ഉണ്ടായിരുന്നു. കള്ളിക്കാട് രാമചന്ദ്രന്‍, ഇ.വി ശ്രീധരന്‍, നെടുമുടി വേണു, കെ.വേലപ്പന്‍, പിന്നീട് നടനായി മാറിയ ഫോട്ടോഗ്രാഫര്‍ എന്‍എല്‍ ബാലകൃഷ്ണന്‍... കലാകൗമുദിയുടെ സമ്പന്നമായ കാലത്തിന്റെ ശില്‍പികളായിരുന്നു ഇവരെല്ലാം. 

വൈക്കം മുഹമ്മദ് ബഷീറിനെ പൂട്ടിയിട്ട് 'ഭാര്‍ഗവി നിലയം' എന്ന കഥ എഴുതിച്ച കെ. ബാലകൃഷ്ണന്റെ പിന്‍മുറക്കാര്‍ തന്നെയായിരുന്നു മണി സാറും എന്‍ആര്‍എസും അടങ്ങുന്ന സംഘം. പുതിയ കഥയും നോവലും കലാകൗമുദിയില്‍ അച്ചടിച്ചുവരാന്‍ എം. മുകുന്ദനും എന്‍.എസ് മാധവനും പുനത്തില്‍ കുഞ്ഞബ്ദുള്ളയും എല്ലാം മത്സരിച്ചിരുന്ന കാലം. കോവിലന്റെയും ടി. പദ്മനാഭന്റെയും അടക്കമുള്ള മുന്‍നിരക്കാരുടെ കഥയും നോവലും എം.വി ദേവന്റെയും എം. ഗോവിന്ദന്റെയും കവിതകളും കൊണ്ട് സാഹിത്യത്തിന്റെ വസന്തം വിരിയിച്ച ആ കാലത്തിന്റെ മുന്നണി പോരാളിയായിരുന്നു എന്‍ആര്‍എസ്. 

അയ്യപ്പ പണിക്കരുടെയും കടമ്മനിട്ടയുടെയും എ.അയ്യപ്പന്റെയും ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെയും കവിതകള്‍ ആദ്യം പ്രത്യക്ഷപ്പെട്ടിരുന്നത് കലാകൗമുദിയിലാണ്. ചുരുക്കത്തില്‍ സാഹിത്യത്തിലും രാഷ്ട്രീയത്തിലും ഒരുപോലെ ഇടപെടാനും പുതിയ തലമുറയെ കൊണ്ടുവരാനും ഈ പത്രാധിപന്‍മാര്‍ക്ക് കഴിഞ്ഞു. 

രാഷ്ട്രീയ നേതാക്കളില്‍ പലരും കലാകൗമുദിയിലെ നിത്യസന്ദര്‍ശകരായിരുന്നു. എം.എസ് മണിയും എകെജിയുമായി ഉണ്ടായിരുന്ന വ്യക്തിബന്ധം എല്ലാവര്‍ക്കും അറിയാം. ഇ.കെ നായനാര്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കാലത്ത് കേരള കൗമുദിയില്‍ വ്യാജ പേരില്‍ സബ് എഡിറ്ററായി പ്രവര്‍ത്തിച്ചത് മറ്റൊരു ചരിത്രം. പത്രാധിപര്‍ തുടങ്ങി വച്ച ആ പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചയായിരുന്നു യഥാര്‍ത്ഥ പിന്‍ഗാമിയായ എം.എസ് മണിയും നടത്തിയത്. എന്തിനും പോന്ന ദളപതിമാരായി എന്‍ആര്‍എസും ജയചന്ദ്രന്‍ നായരും. ഇതായിരുന്നു കേരള കൗമുദിയുടെയും കലാകൗമുദിയുടെയും പ്രതാപ കാലം. 

വര്‍ത്തമാനകാലത്തേക്ക് വന്നാല്‍ പത്രാധിപന്‍മാരില്ലാത്ത പ്രസിദ്ധീകരണങ്ങളും ദൃശ്യമാധ്യമങ്ങളും അരങ്ങ് വാഴുകയാണ്. പത്ര ഉടമകളുടെ താല്‍പര്യങ്ങള്‍ക്ക് പരസ്യ വരുമാനം മാത്രം ലക്ഷ്യം വച്ചുള്ള മാധ്യമ പ്രവര്‍ത്തനം. കേരളത്തിലെയും ഇന്ത്യയിലെയും മാധ്യമങ്ങള്‍ക്കുണ്ടായ അധഃപതനത്തിന്റെ ഫലമാണ് ഇന്നത്തെ അവസ്ഥ. 

രണ്ടു വര്‍ഷമായി എല്ലാ ഓര്‍മ്മകളും നഷ്ടപ്പെട്ട് കഴിയുകയായിരുന്നു എന്‍ആര്‍എസ്. മകള്‍ ചിത്ര ഒരുകൊല്ലം മുന്‍പ് മരിച്ചതുപോലും തിരിച്ചറിയാന്‍ എന്‍ആര്‍എസിന് കഴിഞ്ഞില്ല. ഭാര്യ ഉമയെ പോലും തിരിച്ചറിയാനാകാത്ത അവസ്ഥ. ഓര്‍മ്മശക്തി കൊണ്ട് എല്ലാവരെയും വിസ്മയിപ്പിച്ച ഒരു പത്രാധിപര്‍ക്ക് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ദുരന്തം. ആ ദുരന്തത്തിന്റെ നാളുകളില്‍ നിന്നാണ് എന്‍ആര്‍എസ് ഓര്‍മ്മയുടെ ലോകത്തേക്ക് യാത്രയായത്.

എസ് ജയചന്ദ്രന്‍ നായര്‍: ഒരു കാലഘട്ടത്തിന്റെ അവസാനംഒരു വസന്തത്തിന്റെ ഓര്‍മയ്ക്ക്

എസ് ജയചന്ദ്രന്‍ നായര്‍: ഒരു കാലഘട്ടത്തിന്റെ അവസാനം

Summary: NRS, the third among the triumvirate of Malayalam journalism, has also passed away. With this, an era in the history of journalism comes to an end.

M.S. Mani, NRS, and S. Jayachandran Nair were individuals who proved that a newspaper or a weekly magazine could intervene in society and transform it. They left indelible footprints on stories, literature, cinema, and politics. All three consistently refused to print their own photographs in their newspapers or weeklies, and they declined to attend public functions. They firmly believed that an editor's realm of action lay behind the curtain. For this very reason, awards and accolades could never bind or confine these editors.

It was the world-renowned journalist M. Sivaram who first recognized the journalist in NRS. After retiring from Reuters, M. Sivaram arrived in Thiruvananthapuram and started the Thiruvananthapuram Press Club Journalism Institute. That was how NRS joined its very first batch.

After earning his Master’s degrees in English and Linguistics from the Kariavattom campus, NRS served for a long time as the editor of Kerala Kaumudi and later Kala Kaumudi. Forty years ago, while he was working as a sub-editor, NRS taught this author English at the 'Attingal Universal Academy'. Even the weakest student would sit spellbound in NRS's classes. It was his fluent, uninhibited style of conversation that captivated them.

Speaking seamlessly in both Malayalam and English, he explained profound matters using simple words. Short in stature, NRS's greatest charms were his shining eyes and his rare, blossoming smile. Like a flashlight seeking out mysteries, those eyes would occasionally lock onto the face of each student. Every student felt as though NRS was paying attention specifically to them. That was his genius as a teacher.

When he moved from parallel college teaching to becoming the Director of the Journalism Institute, hundreds of journalism students graduated in each batch after learning media work under NRS. He provided both academic and practical training to several generations. Many famous journalists in India are disciples of NRS. He was the perfect paradigm of what a journalist should and should not be.

As editors of Kala Kaumudi, they stood as the left and right hands of Chief Editor Mani Sir. While Jayachandran Nair pursued literary journalism, NRS acquired knowledge across all domains. He studied and wrote about the sky and the mysteries beneath the ocean. There was a time when the reports and features in Kala Kaumudi were a profound experience for students of science and literature.

It was rare for students to arrive on college campuses without a copy of Kala Kaumudi tucked under their arms. When the new generation of that time welcomed Kala Kaumudi with open arms, older media institutions were pushed to the background. When M.T. Vasudevan Nair's Randamoozham, O.V. Vijayan's cartoons and weekly notes, Professor M. Krishnan Nair's Vaarafalam (weekly literary column), and Namboothiri’s magical illustrations became the hallmarks of Kala Kaumudi, its circulation crossed the Bharathappuzha River and conquered Malabar.

The birth of Kala Kaumudi was a direct consequence of the triumvirate's stance against the Emergency. During those days when Sanjay Gandhi dominated the scene, Managing Director M.S. Madhusudanan interviewed Sanjay Gandhi without the knowledge of Chief Editor M.S. Mani. The interview, along with Sanjay Gandhi’s photograph, appeared as a cover story in the weekend magazine. Arriving late at night at the office, Mani Sir was infuriated upon seeing this. The Chief Editor instructed Kunchu Foreman to move the bundles containing the weekend magazine to the godown. Thus, the editor locked the godown, took the key, and left. This became a massive controversy. The next day, the Proprietor summoned Mani Sir and Madhu Sir and reprimanded them. The aftermath of that incident was the exit of all three from Kerala Kaumudi. That was how Kala Kaumudi was launched during the days of the Emergency.

Kala Kaumudi became a mirror reflecting all spheres of public life, including politics, literature, and cinema. It featured editorials by Mani Sir, such as "Vayalar Ravi, who stands filling up the house" (a Malayalam idiom indicating someone overstaying their welcome or growing too big). It featured NRS's features written in a language dripping with poetry, and Jayachandran Nair's reports rich in literary beauty. There were also other behind-the-scenes craftsmen capable of polishing and refining these works: Kallikkadu Ramachandran, E.V. Sreedharan, Nedumudi Venu, K. Velappan, and photographer N.L. Balakrishnan, who later became an actor... all of them were the architects of Kala Kaumudi's golden era.

The team comprising Mani Sir and NRS were the true successors of K. Balakrishnan, who had once locked up Vaikom Muhammad Basheer to make him write the story Bhargavi Nilayam. It was a time when M. Mukundan, N.S. Madhavan, and Punathil Kunjabdulla competed with each other to get their new short stories and novels printed in Kala Kaumudi. NRS was a frontline warrior of that era, which bloomed a spring of literature with the stories and novels of stalwarts like Kovilan and T. Padmanabhan, alongside the poems of M.V. Devan and M. Govindan.

The poems of Ayyappa Paniker, Kadammanitta, A. Ayyappan, and Balachandran Chullikkadu first appeared in Kala Kaumudi. In short, these editors succeeded in intervening equally in literature and politics, while ushering in a new generation.

Many political leaders were daily visitors to the Kala Kaumudi office. Everyone knew about the personal relationship between M.S. Mani and A.K. Gopalan (AKG). It is another piece of history that E.K. Nayanar, while living in hiding, worked as a sub-editor at Kerala Kaumudi under a fake name. M.S. Mani, as the true successor, carried forward the tradition started by the old Editor. NRS and Jayachandran Nair stood as his commanders, ready for anything. This was the glorious era of Kerala Kaumudi and Kala Kaumudi.

Coming to the present day, publications and visual media without editors rule the stage. Journalism now solely aims for advertising revenue to serve the interests of media owners. The current state of affairs is the result of the degradation that has plagued the media in Kerala and India.

For the past two years, NRS had lived having lost all his memories. He was unable to realize even the passing of his daughter, Chithra, a year ago. He was in a state where he could not even recognize his wife, Uma. This was a tragedy that should never have befallen an editor who once astonished everyone with his incredible memory power. It is from those days of tragedy that NRS has now journeyed into the world of memory.


COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,733,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7734,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,18382,Kochi.,2,Latest News,3,lifestyle,337,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2554,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,407,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1032,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1217,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2504,
ltr
item
www.vyganews.com: ഓര്‍മ്മയുടെ രാജാവ് ഓര്‍മ്മയാവുമ്പോള്‍...
ഓര്‍മ്മയുടെ രാജാവ് ഓര്‍മ്മയാവുമ്പോള്‍...
NRS Babu: When the King of Memory Becomes a Memory...
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhJPu1jGmfEZM-piutspH1c2w-Uqjn8_VvrQ9ktVd_9QJECnfXpdZJG0ZL-3UG4A0EskQdipAu1_suc4B-vBJ1nmH0xYqRsyKIYmqASTeQTGnaJcD3d2MC3sjagkP_hXkIDCNTnj4orWSFFsm3FnyJoNo-VWn5B6iidKce-BXgYiD5HcN_l8NPoqTRAmSA/w640-h384/NRS%20Babu%20copy.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhJPu1jGmfEZM-piutspH1c2w-Uqjn8_VvrQ9ktVd_9QJECnfXpdZJG0ZL-3UG4A0EskQdipAu1_suc4B-vBJ1nmH0xYqRsyKIYmqASTeQTGnaJcD3d2MC3sjagkP_hXkIDCNTnj4orWSFFsm3FnyJoNo-VWn5B6iidKce-BXgYiD5HcN_l8NPoqTRAmSA/s72-w640-c-h384/NRS%20Babu%20copy.jpg
www.vyganews.com
https://www.vyganews.com/2026/06/nrs-babu-when-king-of-memory-becomes.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/06/nrs-babu-when-king-of-memory-becomes.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy