ഫിലാഡല്‍ഫിയ: 2026 ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഫ്രാന്‍സിനെ വിറപ്പിച്ച് പരാഗ്വായ് കീഴടങ്ങി. 1-0 ന് പരാഗ്വായ് ടീമിനെ പരാ...
ഫിലാഡല്‍ഫിയ: 2026 ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഫ്രാന്‍സിനെ വിറപ്പിച്ച് പരാഗ്വായ് കീഴടങ്ങി. 1-0 ന് പരാഗ്വായ് ടീമിനെ പരാജയപ്പെടുത്തി ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഫിലാഡല്‍ഫിയ സ്റ്റേഡിയത്തില്‍ നടന്ന അത്യന്തം ആവേശകരമായ മത്സരം പലപ്പോഴും കൈയാങ്കളിയുടെ വക്കിലുമെത്തി.
കഴിഞ്ഞ റൗണ്ടില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ജര്‍മ്മനിയെ അട്ടിമറിച്ചെത്തിയ പരഗ്വായ്, ഫ്രാന്‍സിനെതിരെ കടുത്ത പ്രതിരോധ കോട്ടയാണ് തീര്‍ത്തത്. ഫ്രാന്‍സ് 76 ശതമാനത്തോളം പന്ത് കൈവശം വച്ച് ആധിപത്യം പുലര്‍ത്തിയെങ്കിലും, തെക്കേ അമേരിക്കന്‍ പ്രതിരോധം ഭേദിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ലോങ്-റേഞ്ച് ഷോട്ടുകളിലൂടെ മാത്രമാണ് ഫ്രാന്‍സിന് പലപ്പോഴും അവസരങ്ങള്‍ സൃഷ്ടിക്കാനായത്. എന്നാല്‍ ഇവയൊന്നും പരഗ്വായ് ഗോള്‍കീപ്പര്‍ ഒര്‍ലാന്‍ഡോ ഗില്ലിന് വലിയ വെല്ലുവിളിയായില്ല. ഇതോടെ ആദ്യ പകുതി 0-0 എന്ന നിലയില്‍ അവസാനിച്ചു.
രണ്ടാം പകുതിയില്‍ ഫ്രാന്‍സ് കളിക്ക് വേഗം കൂട്ടി. 69-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ഡെസിറെ ഡൗവെയെ പരഗ്വായ് താരം ബോക്‌സിനുള്ളില്‍ വീഴ്ത്തിയതോടെയാണ് കളിയിലെ നിര്‍ണായക നിമിഷം പിറന്നത്.
റഫറി ആദ്യം പെനാല്‍റ്റി നിഷേധിച്ചെങ്കിലും, വീഡിയോ അസിസ്റ്റന്റ് റഫറി പരിശോധനയ്ക്ക് ശേഷം ഫ്രാന്‍സിന് അനുകൂലമായി പെനാല്‍റ്റി വിധിക്കുകയായിരുന്നു. 70-ാം മിനിറ്റില്‍ കിക്ക് എടുത്ത കിലിയന്‍ എംബാപ്പെ പരഗ്വായ് ഗോള്‍കീപ്പറെ പാടെ തെറ്റിച്ചുകൊണ്ട് പന്ത് വലയിലാക്കി. ഈ ടൂര്‍ണമെന്റില്‍ എംബാപ്പെയുടെ ഏഴാം ഗോളായിരുന്നു ഇത്.
സമനില ഗോളിനായി പരഗ്വായ് മുന്നേറ്റം ശക്തമാക്കിയതോടെ മത്സരത്തിന്റെ അവസാന മിനിറ്റുകള്‍ ആവേശഭരിതമായി. കളി തോറ്റെങ്കിലും പരഗ്വായ് ഗോള്‍കീപ്പര്‍ ഒര്‍ലാന്‍ഡോ ഗില്ലിന്റെ തകര്‍പ്പന്‍ പ്രകടനം ശ്രദ്ധേയമായി. അവസാന നിമിഷങ്ങളില്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ ശ്രമങ്ങളെയാണ് ഗില്‍ അവിശ്വസനീയമാംവിധം തടുത്തിട്ടത്. ടീം പരാജയപ്പെട്ടെങ്കിലും ഗില്‍ 'പ്ലെയര്‍ ഒഫ് ദി മാച്ച്' പുരസ്‌കാരത്തിന് അര്‍ഹനായി.
പരഗ്വായ് കളിക്കാരുടെ അമിത പ്രകോപനങ്ങളും കടുത്ത ഫൗളുകളും കളിക്ക് ശേഷം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചു. എംബാപ്പെ പെനാല്‍റ്റി കിക്ക് എടുക്കുന്നതിന് തൊട്ടുമുമ്പ്, പരഗ്വായ് പ്രതിരോധ താരം ഗുസ്താവോ വെലാസ്‌ക്വെസ് പെനാല്‍റ്റി സ്‌പോട്ട് മനഃപൂര്‍വം കേടുവരുത്താന്‍ ശ്രമിക്കുന്നത് കാണാമായിരുന്നു.
അഡ്രിയാന്‍ റാബിയോട്ട്, എംബാപ്പെ എന്നിവര്‍ക്കെതിരെ റെഫറിയുടെ കണ്ണുവെട്ടിച്ച് നടത്തിയ ഫൗളുകളും വലിയ ചര്‍ച്ചയായി. മത്സരത്തിനിടയില്‍ പരഗ്വായ് ടീമിന്റെ ബെഞ്ചില്‍ നിന്ന് അനാവശ്യമായ അധിക്ഷേപങ്ങള്‍ ഉണ്ടായതായി ഫ്രഞ്ച് കോച്ച് ദിദിയര്‍ ദെഷാംപ്‌സ് മത്സരശേഷം ആരോപിച്ചു. ഫൈനല്‍ വിസിലിന് ശേഷം ഇരു ടീമിലെയും കളിക്കാര്‍ തമ്മില്‍ വാക്കേറ്റവുമുണ്ടായി.
ഈ വിജയത്തോടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച ഫ്രാന്‍സ്, കാനഡയെ പുറത്താക്കിയെത്തുന്ന മൊറോക്കോയെ നേരിടും. 2026 ജൂലൈ 9-ന് ബോസ്റ്റണ്‍ സ്റ്റേഡിയത്തിലാണ് ഈ ആവേശപ്പോരാട്ടം. 2022 ലോകകപ്പ് സെമിഫൈനലിന്റെ ആവര്‍ത്തനത്തിനാണ് ഇതിലൂടെ കളമൊരുങ്ങുന്നത്.

ചരിത്ര അട്ടിമറി: ജര്‍മ്മനിയുടെ നെഞ്ചു തകര്‍ത്ത് പരഗ്വായ് പ്രീ-ക്വാര്‍ട്ടറിലേക്ക്
Summary: Paraguay put up a roaring fight that shook France before finally bowing out in the Round of 16 clash of the 2026 FIFA World Cup. France secured their quarterfinal berth with a hard-fought 1-0 victory over the South American side. The highly intense match, held at the Philadelphia Stadium, frequently teetered on the edge of physical altercations.
Coming off a monumental penalty-shootout upset against Germany in the previous round, Paraguay deployed a rock-solid defensive fortress against France. Although Les Bleus dominated the game with nearly 76% of ball possession, they struggled heavily to pierce the stubborn South American defense. France was largely restricted to speculative long-range efforts, none of which seriously troubled Paraguayan keeper Orlando Gill, leaving the game deadlocked at 0-0 by halftime.
France increased the tempo in the second half. The definitive moment arrived in the 69th minute when second-half substitute Désiré Doué was brought down inside the box by a Paraguayan defender.
While the referee initially waved play on, a Video Assistant Referee (VAR) review overturned the decision and awarded France a penalty. In the 70th minute, Kylian Mbappé calmly stepped up and completely wrong-footed the Paraguayan goalkeeper to find the back of the net. This marked Mbappé's 7th goal of the tournament.
The final minutes of the match turned into a chaotic thriller as Paraguay pushed heavily for an equalizer. Despite the defeat, Paraguayan goalkeeper Orlando Gill put on a spectacular performance, pulling off incredible saves against a late double-effort from Mbappé. Even though his team lost, Gill was rightfully named the Player of the Match.
The match drew heavy post-game criticism due to Paraguay's aggressive tactics and over-the-top provocations. Right before Mbappé took his penalty, Paraguayan defender Gustavo Velázquez was spotted trying to deliberately scuff up and damage the penalty spot.
Off-the-ball fouls committed against Adrien Rabiot and Mbappé, which escaped the referee's immediate attention, also became a major talking point. After the match, France coach Didier Deschamps alleged that his team had to endure unnecessary insults coming from the Paraguayan bench. The tension boiled over after the final whistle, resulting in heated verbal clashes between players from both squads.
With this victory, France books its ticket to the quarterfinals, where they will face Morocco, who entered the round after eliminating Canada. The highly anticipated encounter will take place on July 9, 2026, at the Boston Stadium, setting the stage for a thrilling rematch of their 2022 World Cup semifinal.


COMMENTS