Historic Upset: Paraguay Stun Germany to Advance to Pre-Quarterfinals
ബോസ്റ്റണ്‍: ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നില്‍, നാല് തവണ ചാമ്പ്യന്മാരായ ജര്‍മ്മനിയെ പുറത്താക്കി പരഗ്വായ് പ്രീ-ക്വാര്‍ട്ടറിലേക്ക് (റൗണ്ട് ഓഫ് 16) മുന്നേറി.
ബോസ്റ്റണ്‍ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ 120 മിനിറ്റ് കളി കഴിഞ്ഞപ്പോള്‍ ഇരു ടീമുകളും 1-1 എന്ന നിലയില്‍ സമനില പാലിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ജര്‍മ്മനിയുടെ നെഞ്ച് തകര്‍ത്ത് 4-3 എന്ന സ്‌കോറിനാണ് പരഗ്വായ് ചരിത്ര വിജയം സ്വന്തമാക്കിയത്.
42-ാം മിനിറ്റ് (പരഗ്വായ് 10): ആദ്യ പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെ ജര്‍മ്മനിയെ ഞെട്ടിച്ചുകൊണ്ട് പരഗ്വായ് ആദ്യ ഗോള്‍ നേടി. മത്തിയാസ് ഗമഹമൃസ നല്‍കിയ മികച്ചൊരു ക്രോസ്, മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഹൂലിയോ എന്‍സീസോ ഹെഡ്ഡറിലൂടെ മാനുവല്‍ നോയറെ കാഴ്ചക്കാരനാക്കി വലയിലെത്തിച്ചു. ലോകകപ്പ് നോക്കൗട്ട് ഘട്ടത്തില്‍ പരഗ്വായ് നേടുന്ന ആദ്യ ഗോളാണിത്.
54-ാം മിനിറ്റ് (ജര്‍മ്മനി 11): രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ജര്‍മ്മനി ശക്തമായി തിരിച്ചടിച്ചു. ഫ്‌ലോറിയന്‍ വിര്‍ട്‌സ് നല്‍കിയ കൃത്യതയാര്‍ന്ന പാസ് സ്വീകരിച്ച് കായ് ഹാവെര്‍ട്‌സ് മനോഹരമായൊരു ഹെഡ്ഡറിലൂടെ ജര്‍മ്മനിക്ക് സമനില നേടിക്കൊടുത്തു.
എക്‌സ്ട്രാ ടൈം : എക്‌സ്ട്രാ ടൈമില്‍ ജോനാഥന്‍ ടാഹ് ജര്‍മ്മനിക്കായി ഗോള്‍ നേടിയെന്ന് തോന്നിച്ചെങ്കിലും, വീഡിയോ അസിസ്റ്റന്റ് റഫറി പരിശോധനയില്‍ പരഗ്വായ് ഗോള്‍കീപ്പര്‍ ഒര്‍ലാന്‍ഡോ ഗില്ലിനെ ജര്‍മ്മന്‍ താരം ഫൗള്‍ ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ആ ഗോള്‍ നിഷേധിക്കപ്പെട്ടു.
ഷൂട്ടൗട്ടിലെ ആദ്യ കിക്ക് എടുത്ത ജര്‍മ്മനിയുടെ കായ് ഹാവെര്‍ട്‌സിന്റെ ഷോട്ട് തടഞ്ഞുകൊണ്ട് പരഗ്വായ് ഗോള്‍കീപ്പര്‍ ഒര്‍ലാന്‍ഡോ ഗില്‍ ജര്‍മ്മനിയെ സമ്മര്‍ദ്ദത്തിലാക്കി.
സഡന്‍ ഡെത്തില്‍ പരഗ്വായ് താരം ഹോസെ കനാലെ എടുത്ത നിര്‍ണ്ണായക പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചതോടെ പരഗ്വായ് ചരിത്ര വിജയം ഉറപ്പിച്ചു.
ഒര്‍ലാന്‍ഡോ ഗില്‍ (പരഗ്വായ് ഗോള്‍കീപ്പര്‍): 'വലിയൊരു ആവേശം തോന്നുന്നു... പെനാല്‍റ്റി എടുക്കാന്‍ വന്ന ജര്‍മ്മന്‍ കളിക്കാരുടെ ശൈലി ഞങ്ങള്‍ കൃത്യമായി വിലയിരുത്തിയിരുന്നു. ദൈവാനുഗ്രഹത്താല്‍ രണ്ട് പെനാല്‍റ്റികള്‍ തടയാന്‍ എനിക്ക് സാധിച്ചു. മുന്‍ ചാമ്പ്യന്മാരെ പുറത്താക്കാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമാണ്.'
ഈ വന്‍ വിജയത്തോടെ ഹെഡ് കോച്ച് ഗുസ്താവോ അല്‍ഫാരോയുടെ കീഴിലിറങ്ങിയ പരഗ്വായ് പ്രീ-ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. ജൂലൈ 4-ന് ഫിലഡല്‍ഫിയയില്‍ നടക്കുന്ന റൗണ്ട് ഓഫ് 16 മത്സരത്തില്‍ അവര്‍ ഫ്രാന്‍സ് - സ്വീഡന്‍ മത്സരത്തിലെ വിജയികളെ നേരിടും. അതേസമയം, 2014-ല്‍ ലോകകിരീടം നേടിയതിന് ശേഷം തുടര്‍ച്ചയായ ലോകകപ്പുകളില്‍ ഗ്രൂപ്പ് ഘട്ടത്തിലും ആദ്യ ഘട്ടങ്ങളിലും പുറത്താകുന്ന ജര്‍മ്മനിയുടെ കഷ്ടകാലം ഈ ലോകകപ്പിലും തുടര്‍ന്നു.
Summary: In one of the greatest upsets in FIFA World Cup history, four-time champions Germany have been knocked out by Paraguay, who secured their spot in the pre-quarterfinals (Round of 16).
The thrilling match at Boston Stadium ended in a 1–1 deadlock after 120 minutes of play. In the ensuing penalty shootout, Paraguay broke German hearts by clinching a historic 4–3 victory.
Match Highlights
42nd Minute (Paraguay 1–0): With just minutes remaining in the first half, Paraguay shocked Germany by scoring the opening goal. Delivering a brilliant cross, Matías Galarza found an unmarked Julio Enciso, who guided a header past a helpless Manuel Neuer. This marks Paraguay's first-ever goal in a World Cup knockout stage.
54th Minute (Germany 1–1): Germany hit back strongly early in the second half. Capitalizing on a precise pass from Florian Wirtz, Kai Havertz scored a beautiful header to equalize for Germany.
Extra Time Drama: Germany thought they had found the winner in extra time when Jonathan Tah found the back of the net. However, following a VAR (Video Assistant Referee) review, the goal was disallowed after a German player was found to have fouled Paraguayan goalkeeper Orlando Gill.
The Penalty Shootout
Paraguay goalkeeper Orlando Gill immediately put Germany under pressure by saving the opening spot-kick taken by Germany's Kai Havertz.
The dramatic shootout pushed into sudden death, where Paraguay's José Canale calmly converted the decisive penalty to seal a historic triumph for his country.
Post-Match Reaction
Orlando Gill (Paraguay Goalkeeper): "It is an immense thrill... We had carefully analyzed the style of each German penalty taker. By God's grace, I was able to save two penalties. It is a great privilege to knock out a former champion."
With this monumental victory, Gustavo Alfaro’s well-drilled Paraguay squad advances to the pre-quarterfinals. They will face the winner of the France vs. Sweden match on July 4 in Philadelphia. Meanwhile, Germany's World Cup woes continue, marking yet another early exit since their 2014 title-winning campaign.




COMMENTS