കൊൽക്കത്ത: പശ്ചിമബംഗാളിലെ തെക്കൻ 24 പർഗാനാസ് ജില്ലയിലുണ്ടായ പന്ത്രണ്ടുകാരിയുടെ ക്രൂരമായ കൊലപാതകത്തിന് പിന്നാലെ സംസ്ഥാനത്ത് രാഷ്ട്രീയ സംഘർഷ...
കൊൽക്കത്ത: പശ്ചിമബംഗാളിലെ തെക്കൻ 24 പർഗാനാസ് ജില്ലയിലുണ്ടായ പന്ത്രണ്ടുകാരിയുടെ ക്രൂരമായ കൊലപാതകത്തിന് പിന്നാലെ സംസ്ഥാനത്ത് രാഷ്ട്രീയ സംഘർഷം രൂക്ഷമാകുന്നു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ പുറപ്പെടാനിരുന്ന തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയെയും അഭിഷേക് ബാനർജിയെയും സർക്കാർ വീട്ടുതടങ്കലിലാക്കിയെന്ന് തൃണമൂൽ കോൺഗ്രസ് (ടി.എം.സി) ആരോപിച്ചു.
കുട്ടിയുടെ കുടുംബത്തെ കണ്ട് ആശ്വസിപ്പിക്കുന്നത് തടയാൻ കാളിഘട്ടിലുള്ള മമതയുടെ വീടിന് മുന്നിൽ പൊലീസ് വൻതോതിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് തടഞ്ഞിരിക്കുകയാണെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി. സംസ്ഥാനത്ത് നിലനിൽക്കുന്നത് 'സൂപ്പർ എമർജൻസി' ആണെന്നും പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ടി.എം.സി കുറ്റപ്പെടുത്തി.
അതേസമയം, ക്രൂരമായ കൊലപാതക വാർത്ത പുറത്തുവന്നതോടെ ബരുയിപ്പൂരിൽ വ്യാപകമായ ജനകീയ പ്രതി പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറി. റോഡ് ഉപരോധിച്ച നാട്ടുകാർ ടയറുകൾ കത്തിക്കുകയും നിരവധി പൊലീസ് വാഹനങ്ങൾ തകർക്കുകയും ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ട പ്രതികളിലൊരാളെ പ്രകോപിതരായ ആൾക്കൂട്ടം പിടികൂടി മർദ്ദിച്ചു കൊലപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.
പ്രദേശത്ത് ക്രമസമാധാന നില പുനഃസ്ഥാപിക്കാൻ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. കേസ് അന്വേഷണത്തിനായി പ്രത്യേക ആറംഗ അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ചതായി പൊലീസ് അറിയിച്ചു. എന്നാൽ, പ്രശ്നത്തെ രാഷ്ട്രീയവൽക്കരിക്കാനാണ് തൃണമൂൽ ശ്രമിക്കുന്നതെന്നും, മമതയുടെ വീടിന് മുന്നിലെ സുരക്ഷാ സന്നാഹം Z-Plus വിഭാഗത്തിലുള്ളവർക്ക് നൽകുന്ന സാധാരണ സുരക്ഷാ പ്രോട്ടോക്കോളിന്റെ ഭാഗം മാത്രമാണെന്നും ബിജെപി ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ വാദിക്കുന്നു.
Key Words : Mamata Banerjee , Rape Case

COMMENTS