വാഷിംഗ്ടൺ: ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് എന്നിവരെ വധിക്കാൻ ഇസ്രയേൽ പദ്ധതിയിട്ടിരുന്നത...
വാഷിംഗ്ടൺ: ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് എന്നിവരെ വധിക്കാൻ ഇസ്രയേൽ പദ്ധതിയിട്ടിരുന്നതായി കഴിഞ്ഞ ഏപ്രിലിൽ അമേരിക്ക ഇറാന് രഹസ്യ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ‘ദ് ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും തമ്മിൽ അടുത്തിടെയുണ്ടായ രൂക്ഷമായ ഫോൺ സംഭാഷണങ്ങൾക്കും എത്രയോ മുമ്പ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നുവെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.
അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പുറത്തുവന്ന റിപ്പോർട്ട് അനുസരിച്ച്, ഏപ്രിൽ 8 ലെ ഒന്നാം വെടിനിർത്തലിനു ശേഷമുള്ള ആഴ്ചകളിൽ വധശ്രമങ്ങൾ നടത്താനായിരുന്നു ഇസ്രയേൽ ലക്ഷ്യമിട്ടിരുന്നത്. ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയി ഉൾപ്പെടെയുള്ളവരെ ഇസ്രയേൽ വധിച്ചതിനു പിന്നാലെയായിരുന്നു നീക്കം. ഏപ്രിൽ 12 ന് ഇസ്‌ലാമാബാദിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം തിരികെ വരികയായിരുന്ന സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫിന്റെ വിമാനം ലക്ഷ്യമിട്ട് രണ്ട് ഇസ്രയേലി യുദ്ധവിമാനങ്ങൾ ഇറാഖ് വ്യോമപാത വഴി ഇറാനിലേക്ക് കടക്കാൻ പദ്ധതിയിട്ടിരുന്നതായി യുഎസ് അധികൃതർ കണ്ടെത്തി. അമേരിക്കയിൽ നിന്നുള്ള അതീവ രഹസ്യ വിവരം ലഭിച്ചയുടൻ ഇറാൻ ഈ വാർത്ത വിമാനത്തിലേക്ക് കൈമാറുകയും, മുഹമ്മദ് ബാഗർ ഗാലിബാഫിന്റെ വിമാനം നിശ്ചയിച്ച പാത മാറി ഇറാന്റെ വടക്കൻ പ്രവിശ്യയായ മഷ്ഹദിൽ അടിയന്തരമായി ഇറക്കുകയുമായിരുന്നു.
Key Words : Israel, Hit List, Assassination Plane, US Report

COMMENTS