തിരുവനന്തപുരം : കുംഭമേള വൈറൽ പെൺകുട്ടിയുടെ ഭർത്താവ് മുഹമ്മദ് ഫർമാന് തിരിച്ചടി. മധ്യപ്രദേശ് കോടതിയെ സമീപിക്കാൻ രണ്ടാഴ്‌ച ട്രാൻസിറ്റ് ജാമ്യം ന...
തിരുവനന്തപുരം : കുംഭമേള വൈറൽ പെൺകുട്ടിയുടെ ഭർത്താവ് മുഹമ്മദ് ഫർമാന് തിരിച്ചടി. മധ്യപ്രദേശ് കോടതിയെ സമീപിക്കാൻ രണ്ടാഴ്‌ച ട്രാൻസിറ്റ് ജാമ്യം നീട്ടണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.
കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത് മധ്യപ്രദേശിലാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഇപ്പോഴത്തെ ആവശ്യം തങ്ങളുടെ അധികാരപരിധിക്ക് പുറത്തുള്ളതാണെന്ന് വ്യക്തമാക്കി.
ഈ സാഹചര്യത്തിൽ ഹർജിക്കാരൻ സമീപിക്കേണ്ടത് മധ്യപ്രദേശ് കോടതിയെ ആണെന്നും ജസ്റ്റിസ് കൗസർ എഡപ്പഗത്ത് വ്യക്തമാക്കി. ഇതോടെ, മധ്യപ്രദേശ് കോടതി ജാമ്യം അനുവദിച്ചില്ലെങ്കിൽ ഫർമാനെ അറസ്‌റ്റ് ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥഥർക്ക് തടസമില്ലാതായി.
Key Words: Farman, Monalisa

COMMENTS