തിരുവനന്തപുരം: വടക്കൻ ഒഡിഷ - പശ്ചിമ ബംഗാള്‍ തീരങ്ങള്‍ക്ക് മുകളിലായാണ് ന്യൂനമർദം രൂപപ്പെട്ടത്. അടുത്ത 2-3 ദിവസങ്ങള്‍ക്കുള്ളില്‍ ന്യൂനമർദം കൂട...
തിരുവനന്തപുരം: വടക്കൻ ഒഡിഷ - പശ്ചിമ ബംഗാള്‍ തീരങ്ങള്‍ക്ക് മുകളിലായാണ് ന്യൂനമർദം രൂപപ്പെട്ടത്.
അടുത്ത 2-3 ദിവസങ്ങള്‍ക്കുള്ളില്‍ ന്യൂനമർദം കൂടുതല്‍ ശക്തിപ്രാപിക്കാനാണ് സാധ്യത. ഇതിന്റെ ഫലമായി ഇന്ന് മുതല്‍ ജൂലൈ ആറ് വരെ കേരളം, മാഹി എന്നിവിടങ്ങളില്‍ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്ന് മൂന്ന് ജില്ലകളിലാണ് നിലവില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. മറ്റു ജില്ലകളില്‍ നിലവില്‍ അലേർട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല.
Key Words : Rain, Low Pressure, Bay of Bengal

COMMENTS