തൃശൂർ: കാട്ടാന ആക്രമണം പരിശോധിക്കാനെത്തിയ വനംമന്ത്രി ഷിബു ബേബി ജോണിന്റെ വഴി തടഞ്ഞ് കാട്ടാന. വാഴച്ചാലിന് അടുത്ത് ചാർപ്പിൽ ഇന്നലെ രാത്രിയായിരു...
തൃശൂർ: കാട്ടാന ആക്രമണം പരിശോധിക്കാനെത്തിയ വനംമന്ത്രി ഷിബു ബേബി ജോണിന്റെ വഴി തടഞ്ഞ് കാട്ടാന. വാഴച്ചാലിന് അടുത്ത് ചാർപ്പിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. വാഴച്ചാൽ ഫോറസ്റ്റ് ഗസ്റ്റ് ഹൗസിലേക്ക് പോകുകയായിരുന്നു മന്ത്രി. വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് ആനയെ തുരത്തി.
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മോഹനന്റെ വീട് മന്ത്രി സന്ദർശിച്ചു. അതിനുശേഷം ഗസ്റ്റ് ഹൗസിൽ ജനപ്രതിനിധികളുടെ യോഗം ചേർന്നു. കാട്ടാന ആക്രമണ വിഷയമാണ് ചർച്ചയുടെ അജൻഡ. കാട്ടാന പ്രതിരോധത്തിന് ഒരാഴ്ചയ്ക്കുള്ളിൽ പദ്ധതി തയാറാക്കുമെന്ന് ഷിബുബേബി ജോൺ ചർച്ചയ്ക്കുശേഷം പറഞ്ഞു. ആതിരപ്പിള്ളി പ്രദേശത്ത് നാളെ മുതൽ പ്രത്യേക ദൗത്യം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
Key Words : Wild Elephant, Shibu Baby John

COMMENTS