തിരുവനന്തപുരം : തലസ്ഥാനത്തെ നടുക്കിയ ക്രൂരകൊലപാതകമായിരുന്നു കഴിഞ്ഞ ദിവസം നാലാഞ്ചിറയിൽ നടന്നത്. മക്കളുടെ മുന്നില്‍ വെച്ച് ഭാര്യയെ കഴുത്തറുത്ത...
തിരുവനന്തപുരം : തലസ്ഥാനത്തെ നടുക്കിയ ക്രൂരകൊലപാതകമായിരുന്നു കഴിഞ്ഞ ദിവസം നാലാഞ്ചിറയിൽ നടന്നത്. മക്കളുടെ മുന്നില്‍ വെച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം രക്ഷപെട്ട ഭര്‍ത്താവ് സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്തെ റെയില്‍വേ ട്രാക്കിൽ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച പുലർച്ചെയാണ് ഇയാൾ ഭാര്യ ഹസീന ബിവി(36) യെ കൊലപ്പെടുത്തിയത്. പിന്നാലെ കാറിൽ കയറി രക്ഷപെടുകയും ചെയ്തിരുന്നു.
തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലില്‍ കാര്‍ ബാലരാമപുരം റെയിൽവേ സ്‌റ്റേഷനില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇന്ന് രാവിലെ പ്രതിയെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇയാൾ ആത്മഹത്യാ ചെയ്തതാകാമെന്നാണ് പോലീസ് നിഗമനം.
Key Words : Nalanchira Murder Case

COMMENTS