ഗൂഗിളിന്റെ ജെമിനി സേവനത്തിൽ തകരാർ. ജെമിനിയുടെ വെബ് പതിപ്പിലും ഗൂഗിൾ സെർച്ച്, ഗൂഗിൾ വർക്ക് സ്‌പേസ്, ഗൂഗിൾ വൺ, ഗൂഗിൾ ക്ലൗഡ് ഉൾപ്പടെയുള്ള ഗൂഗിള...
ഗൂഗിളിന്റെ ജെമിനി സേവനത്തിൽ തകരാർ. ജെമിനിയുടെ വെബ് പതിപ്പിലും ഗൂഗിൾ സെർച്ച്, ഗൂഗിൾ വർക്ക് സ്‌പേസ്, ഗൂഗിൾ വൺ, ഗൂഗിൾ ക്ലൗഡ് ഉൾപ്പടെയുള്ള ഗൂഗിളിന്റെ വിവിധ സേവനങ്ങളിലും ജെമിനി ഫീച്ചർ പ്രവർത്തിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.
ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് ജെമിനിയിൽ പ്രശ്‌നം റിപ്പോർട്ട് ചെയ്ത് തുടങ്ങിയതെന്ന് ഡൗൺ ഡിറ്റക്ടർ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. അഞ്ച് മണി ആയപ്പോഴേക്കും കൂടുതൽ പേർ വെബ്‌സൈറ്റിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗൂഗിൾ പുതിയ ജെമിനി ഒംനി (Gemini Omni) എന്ന മൾട്ടി മോഡൽ എഐ അവതരിപ്പിച്ചതിന് ശേഷം ആദ്യമായുണ്ടായ പ്രശ്‌നമാണിത്.
പ്ലാറ്റ്‌ഫോമിലേക്ക് ലോഗിൻ ചെയ്യാനോ നിർദ്ദേശങ്ങൾ (Prompts) നൽകി വിവരങ്ങൾ തിരയാനോ ഉപയോക്താക്കൾക്ക് സാധിക്കുന്നില്ല. സേവനം ലഭ്യമാക്കാൻ ശ്രമിക്കുമ്പോൾ 'Error 1099', 'Error 1076', 'Error 1706' തുടങ്ങിയ എറർ കോഡുകളാണ് സ്ക്രീനിൽ തെളിയുന്നത്. സാങ്കേതിക തകരാർ കണ്ടെത്തുന്ന പ്ലാറ്റ്‌ഫോമായ ഡൗൺഡിറ്റെക്ടറിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ പതിനായിരക്കണക്കിന് പരാതികളാണ് ജെമിനിക്കെതിരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കൂടാതെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലും ഉപയോക്താക്കൾ പരാതികളുമായി രംഗത്തെത്തിയിട്ടുണ്ട്.
Key Words : Google, Gemini, AI , Outage

COMMENTS