വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അടുത്ത വർഷം ആദ്യം ഇന്ത്യ സന്ദർശിക്കുമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്...
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അടുത്ത വർഷം ആദ്യം ഇന്ത്യ സന്ദർശിക്കുമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡൻ്റ് ട്രംപും തമ്മിലുള്ള ശക്തമായ വ്യക്തിബന്ധം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര മേഖലയ്ക്ക് പുതിയ ഊർജ്ജം നൽകുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ - യുഎസ് ബന്ധം നിലവിൽ ഏറ്റവും മികച്ച ഘട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാർത്താ ഏജൻസിയായ ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിലാണ് റൂബിയോ ഇക്കാര്യം വ്യക്തമാക്കിയത്. ട്രംപിൻ്റെ സന്ദർശനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഈ വർഷം അവസാനത്തോടെ താൻ ഇന്ത്യ സന്ദർശിക്കുമെന്നും റൂബിയോ പറഞ്ഞു.
"അടുത്ത വർഷം ആദ്യം പ്രസിഡൻ്റ് ട്രംപ് ഇന്ത്യ സന്ദർശിക്കുന്ന തരത്തിലാണ് നിലവിലെ ക്രമീകരണങ്ങൾ മുന്നോട്ട് പോകുന്നത്. അമേരിക്കയുടെ ഏറ്റവും അടുത്ത പങ്കാളിയും സഖ്യകക്ഷിയുമാണ് ഇന്ത്യ. ഇരു നേതാക്കളും തമ്മിലുള്ള ആത്മബന്ധം നയതന്ത്രതലത്തിൽ വലിയ ചലനങ്ങൾ ഉണ്ടാക്കാൻ പോന്നതാണ്," യുഎസ് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. സന്ദർശനം യാഥാർത്ഥ്യമായാൽ, ട്രംപ് രണ്ടാം തവണയും വൈറ്റ് ഹൗസിൽ അധികാരമേറ്റ ശേഷമുള്ള അദ്ദേഹത്തിൻ്റെ ആദ്യ ഇന്ത്യൻ സന്ദർശനമായിരിക്കും ഇത്. 2020 ഫെബ്രുവരിയിലാണ് ട്രംപ് ഇതിന് മുൻപ് ഇന്ത്യയിലെത്തിയത്.
Key Words: Donald Trump, India- US Relation, Narendra Modi

COMMENTS