ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെയുള്ള സംയുക്ത നീക്കങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രതിപക്ഷ പാർട്ടികളുടെ ‘ഇന്ത്യാ’ മുന്നണി ഡൽഹിയിൽ ചേർന്ന ...
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെയുള്ള സംയുക്ത നീക്കങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രതിപക്ഷ പാർട്ടികളുടെ ‘ഇന്ത്യാ’ മുന്നണി ഡൽഹിയിൽ ചേർന്ന നിർണായക യോഗം അവസാനിച്ചു. ന്യൂഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ നടന്ന യോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയ പ്രമുഖ പ്രതിപക്ഷ നേതാക്കൾ പങ്കെടുത്തു.
രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും ജനകീയ പ്രശ്നങ്ങളും ചർച്ച ചെയ്ത യോഗത്തിൽ അഞ്ച് സുപ്രധാന കാര്യങ്ങളിൽ സമവായത്തിലെത്തിയതായി നേതാക്കൾ അറിയിച്ചു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി മുന്നണി ഒറ്റക്കെട്ടായി ആവശ്യപ്പെടും. രാജ്യത്തെ നിർണായക വിഷയങ്ങൾ മുൻനിർത്തി സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും കേന്ദ്ര സർക്കാരിനും സംയുക്തമായി കത്തയക്കാൻ തീരുമാനിച്ചു. ജനങ്ങളെ ബാധിക്കുന്ന വിവിധ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി വരും ദിവസങ്ങളിൽ രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കും.
അതേസമയം, മുന്നണിക്കുള്ളിലെ വിയോജിപ്പുകളും യോഗത്തിൽ പ്രകടമായി. തമിഴ്‌നാട്ടിലെ രാഷ്ട്രീയ നിലപാടുകളെച്ചൊല്ലി കോൺഗ്രസിനോടുള്ള പ്രതിഷേധ സൂചകമായി ഡിഎംകെ, കൂടാതെ ആം ആദ്മി പാർട്ടിയും യോഗത്തിൽ നിന്ന് വിട്ടുനിന്നു. കോൺഗ്രസിനെതിരെ കടുത്ത വിമർശനങ്ങളുമായി സിപിഎം പ്രതിനിധി ജോൺ ബ്രിട്ടാസ് യോഗത്തിൽ പങ്കെടുത്തു. യോഗസ്ഥലത്തിന് പുറത്ത് രാഹുൽ ഗാന്ധിക്കെതിരെ പ്രതിഷേധ പോസ്റ്ററുകൾ ഉയർന്നതും രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിട്ടുണ്ട്.
Key Words : India Bloc Meeting

COMMENTS