Supreme court order about married daughters rights
ന്യൂഡല്‍ഹി: വിവാഹിതരായ പെണ്‍മക്കള്‍ക്കും ആശ്രിതനിയമനത്തിന് അവകാശമുണ്ടെന്ന് സുപ്രീംകോടതി. വിവാഹിതരായെന്ന കാരണത്താല്‍ പെണ്‍മക്കളെ ആശ്രിത നിയമനത്തില്‍ നിന്ന് ഒഴിവാക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കുടുംബത്തില്‍ നിന്ന് അവരെ ഒഴിവാക്കുന്നത് അന്യായവും ഭരണഘടനാവിരുദ്ധവുമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
വിവാഹിതരായ സ്ത്രീകള്‍ കുടുംബത്തിനുള്ളില്‍ വരില്ലെന്നും ആശ്രിതനിയമത്തിന് പരിഗണിക്കാനാവില്ലെന്നുമുള്ള അലഹബാദ് ഹൈക്കോടതി വിധി റദ്ദാക്കിയാണ് സുപ്രീംകോടതി നടപടി. പിതാവ് മരണപ്പെട്ടതിനെ തുടര്‍ന്ന് റേഷന്‍കട തനിക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിവാഹിതയായ മകള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.
Keywords: Supreme court, Order, Married daughters rights


COMMENTS