തിരുവനന്തപുരം : ശ്രീറാം സാംബശിവ റാവു ഐഎഎസിനെ സംസ്ഥാനത്തിന്റെ പുതിയ എക്‌സെെസ് കമ്മീഷണറായി നിയമിച്ചു. സീറാം സാബശിവ റാവുവിനെ നിയമിച്ചുകൊണ്ടുള്ള...
തിരുവനന്തപുരം : ശ്രീറാം സാംബശിവ റാവു ഐഎഎസിനെ സംസ്ഥാനത്തിന്റെ പുതിയ എക്‌സെെസ് കമ്മീഷണറായി നിയമിച്ചു. സീറാം സാബശിവ റാവുവിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചു.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറായിരുന്നു ഇദ്ദേഹം. കഴിഞ്ഞ കുറേക്കാലങ്ങളായി ഐപിഎസ് ഉദ്യോഗസ്ഥരായിരുന്നു എക്‌സൈസ് കമ്മീഷണറായി പ്രവര്‍ത്തിച്ചിരുന്നത്.
എന്നാൽ ഐഎഎസ് കേഡറായ എക്‌സെെസ് കമ്മീഷണർ പദവിയിൽ ഐഎഎസുകാരായ ഉദ്യോഗസ്ഥരെ തന്നെ നിയമിക്കണമെന്ന് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രെെബ്യൂണൽ ഉത്തരവിട്ടിരുന്നു. എഡിജിപി എം ആർ അജിത് കുമാർ എക്സെെസ് കമ്മീഷണറായിരിക്കെയാണ് നിയമനം ചോദ്യം ചെയ്ത് ഐഎഎസ് അസോസിയേഷൻ ട്രെെബ്യൂണലിനെ സമീപിച്ചത്. തുടർന്ന് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവനുസരിച്ച് മുന്‍ കമ്മീഷണര്‍ എം ആര്‍ അജിത് കുമാറിനെ സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു.
Key Words : Sriram Sambasiva Rao, Excise chief

COMMENTS