തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിഭാഗത്തിന് കനത്ത തിരിച്ചടി. വിചാരണക്കോടതി മാറ്റണമെന്ന ആവശ്യമുന്...
തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിഭാഗത്തിന് കനത്ത തിരിച്ചടി. വിചാരണക്കോടതി മാറ്റണമെന്ന ആവശ്യമുന്നയിച്ച് പ്രതിഭാഗം സമർപ്പിച്ച ഹർജി തലശ്ശേരി സെഷൻസ് കോടതി തള്ളി. ഹർജി സെഷൻസ് കോടതി തള്ളിയതോടെ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം ഹൈക്കോടതിയെ സമീപിച്ചേക്കും.
കേസിന്റെ വിചാരണ തലശ്ശേരി മൂന്നാം അഡീഷനൽ ജില്ലാ സെഷൻസ് കോടതിയിൽ നിന്നും മാറ്റണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഈ വാദമാണ് ഇപ്പോൾ കോടതി തള്ളിയത്. ഇതോടെ ഇതേ കോടതിയിൽ തന്നെ നാളെ വിചാരണ തുടരും. പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി ഉത്തരവിനെതിരെ പ്രതിഭാഗം ഹൈക്കോടതിയെ സമീപിക്കുകയും. ജാമ്യം റദ്ദാക്കിയ ഉത്തരവിന് സ്റ്റേ വാങ്ങുകയും ചെയ്തിരുന്നു.
Key Words : Shuhaib murder case

COMMENTS