തിരുവനന്തപുരം : എൻഎസ്എസ് ഡയറക്ടർ ബോർഡിൽനിന്ന് കെബി ഗണേശ് കുമാറിനെ ഒഴിവാക്കിയതിൽ വിശദീകരണവുമായി സുകുമാരൻ നായര്‍. എല്ലാം ജനാധിപത്യ മര്യാദ അനുസ...
തിരുവനന്തപുരം : എൻഎസ്എസ് ഡയറക്ടർ ബോർഡിൽനിന്ന് കെബി ഗണേശ് കുമാറിനെ ഒഴിവാക്കിയതിൽ വിശദീകരണവുമായി സുകുമാരൻ നായര്‍. എല്ലാം ജനാധിപത്യ മര്യാദ അനുസരിച്ചാണെന്നാണ് ഉറപ്പുണ്ടെന്നായിരുന്നു പ്രതികരണം. ‘വര്‍ഷങ്ങളായി പദവികള്‍ ഇല്ലാതിരിക്കുന്നവര്‍ക്ക് കൊടുക്കണ്ടേ? ഓരോ താലൂക്കിലെ പ്രവര്‍ത്തനം അനുസരിച്ചാണ് അതൊക്കെ. ചിലപ്പോ രണ്ടുപേരെ മാറ്റും, മൂന്നുപേരെ മാറ്റും. ഇത്തവണ ഒരാളേയുളളൂ’, എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കാലാവധി അവസാനിച്ചതുകൊണ്ടാണ് ഗണേശിനെ വീണ്ടും ഡയറക്ടർ ബോർഡിലേക്ക് എടുക്കാത്തത്. അല്ലാതെ പുറത്താക്കിയതല്ല. വർഷങ്ങളായി ബോർഡിൽ സ്ഥാനം കിട്ടാത്തവരുണ്ട്. അവര്‍ക്ക് സ്ഥാനം കൊടുക്കണം. പ്രവർത്തനം അനുസരിച്ചാണ് ആളുകളെ മാറ്റുന്നത്. പരാതിയുണ്ടെങ്കിൽ ഗണേശിന് കേസ് കൊടുക്കാമെന്നും സുകുമാരൻ നായർ പറഞ്ഞു. അതേസമയം, മരണം വരെ ഒരു സ്ഥാനത്ത് ഇരിക്കുന്ന ആളല്ല താനെന്നാണ് ഗണേശ് കുമാർ പറഞ്ഞത്.
അംഗത്വം പുതുക്കാത്തതിൽ പ്രശ്നമില്ല. അംഗത്വം പുതുക്കാൻ ആവശ്യപ്പെട്ടില്ല. സ്ഥാനത്തിനുവേണ്ടിയല്ല എൻഎസ്എസിൽ വന്നത്. തീരുമാനം എന്ത്കൊണ്ടാണെന്ന് പറയേണ്ടത് ജനറൽ സെക്രട്ടറിയാണ്. എല്ലാക്കാലത്തും ജനറൽ സെക്രട്ടറിയെ പിന്തുണയ്ക്കുന്ന ആളാണ് താനെന്നും ഗണേശ് കുമാർ വ്യക്തമാക്കി.
Key Words: KB Ganesh kumar, S Sukumaran Nair

COMMENTS