കൊച്ചി : കൊച്ചിയിലെ അംഗനവാടിയിൽ മൂന്നര വയസുകാരി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിൽ നടപടി സ്വീകരിച്ച് വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്...
കൊച്ചി : കൊച്ചിയിലെ അംഗനവാടിയിൽ മൂന്നര വയസുകാരി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിൽ നടപടി സ്വീകരിച്ച് വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. പ്രസ്തുത അംഗനവാടിയിലെ വർക്കറെ അടിയന്തരമായി സർവീസിൽ നിന്ന് നീക്കം ചെയ്യാൻ മന്ത്രി നിർദേശം നൽകി. അംഗനവാടിയിൽ പുറത്ത് നിന്നുള്ള ആരേയും പ്രവേശിപ്പിക്കരുതെന്ന സർക്കാർ നിർദേശം പാലിക്കാത്തതിനാണ് നടപടി.
വിഷയത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി ബിന്ദു കൃഷ്ണ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. പ്രത്യേക അന്വേഷണം നടത്തുന്നതിന് ജോയിന്റ് ഡയറക്ടർ, നിർഭയ സെൽ കോർഡിനേറ്റർ, ഐസിപിഎസ് പ്രോഗ്രാം കോർഡിനേറ്റർ എന്നിവരെ ചുമതലപ്പെടുത്തി. ഇവർ നാളെ അംഗനവാടിയിൽ നേരിട്ടെത്തി പരിശോധന നടത്തും. റിപ്പോർട്ട് അടിയന്തരമായി നൽകാനും മന്ത്രി ബിന്ദു കൃഷ്ണ നിർദേശനം നൽകി.
Key Words : Sexual Assault Case, Anganwadi Worker

COMMENTS