.

വിഖ്യാത പത്രപ്രവര്‍ത്തകന്‍ എന്‍.ആര്‍.എസ് ബാബു അന്തരിച്ചു

Eminent Journalist N.R.S. Babu Passes Away

തിരുവനന്തപുരം : മലയാള പത്രപ്രവര്‍ത്തനത്തിലെ അതുല്യ പ്രതിഭ എന്‍.ആര്‍.എസ്. ബാബു (84) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരത്തെ പട്ടത്തുള്ള വസതിയിലായിരുന്നു അന്ത്യം. 

കേരളത്തിലെ മാധ്യമരംഗത്തിന് വലിയ സംഭാവനകള്‍ നല്‍കിയ അദ്ദേഹം, തലമുറകളിലെ മാധ്യമപ്രവര്‍ത്തകരെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ്.

തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ജേണലിസം ഡയറക്ടറായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ന് പ്രമുഖ മാധ്യമങ്ങളില്‍ നേതൃനിരയിലുള്ള നിരവധി മാധ്യമപ്രവര്‍ത്തകരുടെ ഗുരുവാണ് അദ്ദേഹം.

കേരള കൗമുദിയിലൂടെയാണ് പത്രപ്രവര്‍ത്തന രംഗത്ത് എത്തിയത്. ദീര്‍ഘകാലം കേരള കൗമുദി പത്രാധിപ സമിതിയില്‍ പ്രവര്‍ത്തിച്ചു. കേരള രാഷ്ട്രീയത്തെ തന്നെ പിടിച്ചുകുലുക്കിയ വനം കൊള്ള ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ പുറത്തുകൊണ്ടുവന്നത് എന്‍ ആര്‍ എസും എം എസ് മണിയും ചേര്‍ന്നായിരുന്നു. 'കേരളകൗമുദി' ഡെപ്യൂട്ടി എഡിറ്ററായും 'കലാകൗമുദി' ആഴ്ചപ്പതിപ്പിന്റെ എഡിറ്ററായും ദീര്‍ഘകാലം സേവനമനുഷ്ഠിച്ചു. മലയാള പത്രപ്രവര്‍ത്തനത്തിന് വ്യതിരിക്തമായ ശൈലി നല്‍കുന്നതില്‍ അദ്ദേഹം മുഖ്യ പങ്കുവഹിച്ചു.

കേരളത്തിലെ ആദ്യകാല സോഫ്റ്റ്വെയര്‍-മള്‍ട്ടിമീഡിയ ഡിജിറ്റല്‍ ആര്‍ക്കൈവിങ് കമ്പനികളിലൊന്നായ 'ഇന്‍വിസ് മള്‍ട്ടിമീഡിയ'യുടെ സ്ഥാപക ചെയര്‍മാനായിരുന്നു. സാങ്കേതികവിദ്യ മാധ്യമരംഗത്ത് സജീവമാകുന്നതിന് മുന്‍പ് തന്നെ അതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ഓണററി അംഗമാണ്. മാധ്യമ-സാഹിത്യ രംഗങ്ങളിലെ സമഗ്ര സംഭാവനകളെ മുന്‍നിര്‍ത്തി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

എന്‍.ആര്‍.എസ്. ബാബുവിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും വിവിധ രാഷ്ട്രീയ, സാമൂഹിക, മാധ്യമ രംഗങ്ങളിലെ പ്രമുഖരും അനുശോചനം രേഖപ്പെടുത്തി.

ആറ്റിങ്ങല്‍ കേന്ദ്രീകരിച്ചുള്ള യൂണിവേഴ്‌സല്‍ അക്കാഡമിയിലൂടെ ആയിരക്കണക്കിനു വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചിട്ടുള്ള ഇംഗ്‌ളീഷ് അദ്ധ്യാപകനുമാണ് എന്‍.ആര്‍.എസ്. 

Summary: N.R.S. Babu (84), a legendary figure in Malayalam journalism, has passed away. He breathed his last at his residence in Pattom, Thiruvananthapuram, due to age-related ailments.

Having made monumental contributions to the media landscape of Kerala, he played a pivotal role in shaping generations of journalists. He served as the Director of the Institute of Journalism at the Thiruvananthapuram Press Club. Today, he is revered as a mentor by numerous journalists occupying leadership positions across major media outlets.

He entered the field of journalism through Kerala Kaumudi and served on its editorial board for a long period. It was N.R.S. Babu, along with M.S. Mani, who exposed major scandals, including the massive forest timber smuggling case that shook the core of Kerala politics. He also served as the Deputy Editor of Kerala Kaumudi and the Editor of Kalakaumudi weekly for a long time, playing a major role in imparting a distinctive style to Malayalam journalism.

He was the founding chairman of 'Invis Multimedia', one of Kerala's earliest software-multimedia digital archiving companies. He was a visionary who recognized the importance of technology in the media sector long before it became mainstream.

He was an honorary member of the Thiruvananthapuram Press Club. He had received numerous awards in recognition of his comprehensive contributions to the fields of media and literature.

Chief Minister V. D. Satheesan, Leader of the Opposition Pinarayi Vijayan, and prominent personalities from various political, social, and media spheres expressed their condolences on the demise of N.R.S. Babu.

N.R.S. Babu was also an English teacher who taught thousands of students through the Attingal-based Universal Academy.: NRS Babu, Journalist, Passed away

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,733,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7731,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,18370,Kochi.,2,Latest News,3,lifestyle,337,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2551,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,406,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1032,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1216,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2502,
ltr
item
www.vyganews.com: വിഖ്യാത പത്രപ്രവര്‍ത്തകന്‍ എന്‍.ആര്‍.എസ് ബാബു അന്തരിച്ചു
വിഖ്യാത പത്രപ്രവര്‍ത്തകന്‍ എന്‍.ആര്‍.എസ് ബാബു അന്തരിച്ചു
Eminent Journalist N.R.S. Babu Passes Away
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEirCxn38eXSpZ5Hw6r12J3YkKgU9HLtMYK8F0NF0_hozRgosJHKYMBrMBk_h9LKgfYvV6nwBKnUl9YXmxr2gXo1c4kgfooO3QRoh6LRke2NJuH9jD1rHM7yqn2bZrc-ecIGL_xtBJ80iExKwf8f4P7m6h0tHshtts_r5S_x5eqZKIaYsArING1XX3SiPMc/w596-h640/n.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEirCxn38eXSpZ5Hw6r12J3YkKgU9HLtMYK8F0NF0_hozRgosJHKYMBrMBk_h9LKgfYvV6nwBKnUl9YXmxr2gXo1c4kgfooO3QRoh6LRke2NJuH9jD1rHM7yqn2bZrc-ecIGL_xtBJ80iExKwf8f4P7m6h0tHshtts_r5S_x5eqZKIaYsArING1XX3SiPMc/s72-w596-c-h640/n.jpg
www.vyganews.com
https://www.vyganews.com/2026/06/senior-journalist-nrs-babu-passed-away.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/06/senior-journalist-nrs-babu-passed-away.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy