തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ച കേസിൽ ഇന്നും കുറെ സത്യങ്ങൾ പുറത്തുവരാനുണ്ടെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ. കേസ് അന്വേഷിക്കു...
തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ച കേസിൽ ഇന്നും കുറെ സത്യങ്ങൾ പുറത്തുവരാനുണ്ടെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ. കേസ് അന്വേഷിക്കുന്ന എസ് ഐ ടിയുടെ അന്വേഷണത്തിൽ എന്തെങ്കിലും പാളിച്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ പുതിയ അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
കോടതിയിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കട്ടെ, അതിനുശേഷമാകും ബാക്കികാര്യങ്ങൾ. കേസുമായി ബന്ധപ്പെട്ട ഇനിയും കുറെ കാര്യങ്ങൾ പുറത്തുവരാനുണ്ടെന്ന് മുൻ ദേവസ്വം മന്ത്രി വി എൻ വാസവൻ തന്നെ പറഞ്ഞിട്ടുണ്ട്. എല്ലാം പുറത്തുവരട്ടെയെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.
അതേസമയം, കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണ സംഘം സന്നിധാനത്തെത്തി വീണ്ടും പരിശോധന നടത്തി. മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നിരുന്നു. പിന്നാലെയാണ് എസ് ഐ ടി സന്നിധാനത്തെത്തിയത്. സംഘം പ്രഭാമണ്ഡലവും കട്ടിളപ്പാളിയും ഇളക്കിയെടുത്ത് തൂക്കം പരിശോധിച്ചു.
തിരുവാഭരണ കമീഷണർ സ്ഥലത്തെത്തിയതിന് പിന്നാലെയാണ് ശ്രീകോവിലിലെ പ്രഭാമണ്ഡലവും കട്ടിളപ്പാളിയും ഇളക്കിയെടുത്തത്. ലീഗൽ മെട്രോളജി വിഭാഗം ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു. ആവശ്യമെങ്കിൽ ഇനിയും പരിശോധന നടത്താനാണ് എസ് ഐ ടിയുടെ നീക്കം.
Key Words : Sabarimala Gold Theft Case, K Muraleedharan

COMMENTS