തിരുവനന്തപുരം : നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ ഗൺമാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മ...
തിരുവനന്തപുരം : നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ ഗൺമാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ തിരിച്ചറിയൽ പരേഡ് പൂർത്തിയായി. തങ്ങളെ മർദിച്ച പ്രതികളെ മർദനമേറ്റവർ തിരിച്ചറിഞ്ഞു. എഡി തോമസ് എംഎൽഎ, അജയ് ജുവൽ കുര്യാക്കോസ്, ഒന്നാം സാക്ഷി ജോജി എന്നിവർ പറഞ്ഞു. ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു തിരിച്ചറിയൽ പരേഡ്.
അതേസമയം, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അക്രമിക്കാൻ ഉപയോഗിച്ച ലാത്തി ഇതുവരെയും കണ്ടെത്തിയിട്ടില്ല. ലാത്തി സറണ്ടർ ചെയ്തുവെന്ന പ്രതിഭാഗത്തിന്റെ വാദം കള്ളമാണെന്നും എഡി തോമസ് എംഎൽഎ പറഞ്ഞു. ലാത്തി സറണ്ടർ ചെയ്തുവെന്ന് പ്രതിഭാഗം കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ആയുധം എവിടെ നിന്ന് സംഘടിപ്പിച്ചുവെന്നതിൽ അന്വേഷണ ഉദ്യോഗസ്ഥർക്കും പ്രതികൾ മറുപടി നൽകിയിട്ടില്ലെന്നും എഡി തോമസ് എംഎൽഎ പറഞ്ഞു.
നവകേരള യാത്രയ്ക്കിടെ മുൻ മുഖ‍്യമന്ത്രിയും മറ്റു മന്ത്രിമാരും സഞ്ചരിച്ച വാഹനം ആലപ്പുഴ ജനറൽ ആശുപത്രിക്ക് അടുത്തെത്തിയപ്പോഴാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതും. അകമ്പടി വാഹനത്തിൽ നിന്നിറങ്ങി വന്ന ഗൺമാൻമാർ പ്രവർത്തകരെ മർദിച്ചതും. കേസിൽ പ്രതികളായ 5 പേർക്കും കഴിഞ്ഞ ദിവസം കോടതി മുൻകൂർ ജാമ‍്യം നൽകിയിരുന്നു.
Key Words : Rescue Operation, Nava Kerala Tour, Identification Parade, Pinarayi Vijayan

COMMENTS