ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് റീലുകളെ കൃത്യമായ ക്രമത്തില്‍ ഒരുമിച്ച് കാണാന്‍ സഹായിക്കുന്ന 'സീരീസ്' എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍...
ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് റീലുകളെ കൃത്യമായ ക്രമത്തില്‍ ഒരുമിച്ച് കാണാന്‍ സഹായിക്കുന്ന 'സീരീസ്' എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ മെറ്റ. ഒരു വിഷയത്തെ ആസ്പദമാക്കിയുള്ള ഒന്നിലധികം റീലുകളെ ഒരു ശേഖരമായി ക്രോഡീകരിക്കാന്‍ ക്രിയേറ്റര്‍മാരെ സഹായിക്കുന്ന ഫീച്ചറാണിത്. പുതിയതും പഴയതുമായ റീലുകളെ ഒരൊറ്റ കളക്ഷനിലേക്ക് മാറ്റാന്‍ ക്രിയേറ്റര്‍മാര്‍ക്ക് സാധിക്കുമെന്നത് ഈ ഫീച്ചറിന്റെ പ്രത്യേകതയാണ്.
ഇതിലെ ഓരോ റീലും ഒരു വലിയ പരമ്പരയിലെ 'എപ്പിസോഡുകള്‍' ആയിട്ടായിരിക്കും ക്രമീകരിക്കുക. ക്രിയേറ്റര്‍മാരുടെ പ്രൊഫൈലിലെ പ്രത്യേക പേജില്‍ ഈ വിഡിയോകള്‍ ലഭ്യമാകും. റീലുകള്‍ സ്‌ക്രോള്‍ ചെയ്യുമ്പോള്‍ തന്നെ ഉപഭോക്താക്കള്‍ക്ക് 'സീരീസ്' ഓപണ്‍ ചെയ്യാനും ബന്ധപ്പെട്ട മറ്റ് വിഡിയോകള്‍ ബ്രൗസ് ചെയ്യാനും സാധിക്കും. താല്‍പര്യമുള്ള സീരീസുകള്‍ പിന്നീട് കാണാനായി സേവ് ചെയ്യാനും, പുതിയ എപ്പിസോഡുകള്‍ വരുമ്പോള്‍ നോട്ടിഫിക്കേഷന്‍ ലഭിക്കാനുമുള്ള സൗകര്യവുമുണ്ടാകും.
Key Words: Meta, Facebook

COMMENTS