കൊച്ചി : മാസപ്പടിക്കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയന് താൽക്കാലിക ആശ്വാസം. കേസിൽ വെള്ളിയാഴ്ച വരെ വീണയ്ക്ക് നോട്ടീസ് അയയ്ക്...
കൊച്ചി : മാസപ്പടിക്കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയന് താൽക്കാലിക ആശ്വാസം. കേസിൽ വെള്ളിയാഴ്ച വരെ വീണയ്ക്ക് നോട്ടീസ് അയയ്ക്കില്ലെന്ന് ഇഡി.
ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ അന്തിമ വിധി വന്ന ശേഷം മാത്രമേ വീണയ്‌ക്കെതിരെ തുടർനടപടികൾ എടുക്കുന്നുളൂവെന്നാണ് ഇഡിയുടെ തീരുമാനം. അതേസമയം, പിണറായി വിജയൻറെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥനെതിരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട കേസ് കടുപ്പിക്കാനൊരുങ്ങി ഇഡി.
സിപിഎം പ്രവര്‍ത്തകരെ കൂടാതെ സ്ഥലത്തുണ്ടായിരുന്ന മുതിര്‍ന്ന നേതാക്കളെയും കേസില്‍ പ്രതികളാക്കണമെന്നാവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചേക്കും. വീണ വിജയന് നോട്ടീസ് നൽകാനും വിളിച്ചു വരുത്തി ചോദ്യം ചെയ്യാനും ഇഡിക്ക് നിലവില്‍ നിയമതടസമില്ല. എങ്കിലും തിടുക്കം വേണ്ടെന്ന ധാരണയിലേക്കാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് എത്തിയിരിക്കുന്നത്.
ഇഡി അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ കമ്പനി നല്‍കിയ ഹര്‍ജിയില്‍ വെള്ളിയാഴ്ചയാണ് ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ് വരിക. അന്തിമ ഉത്തരവ് അനുകൂലമെങ്കില്‍ വേഗത്തില്‍ തുടര്‍ നീക്കങ്ങളുണ്ടാകുമെന്നും ഇഡി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
Key Words : Masappadi Case, ED, Veena Vijayan

COMMENTS