ധനുഷിനെ നായകനാക്കി രാജ്കുമാര്‍ പെരിയസാമി ഒരുക്കുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടിയും. 'ഓം' എന്നാണ് സിനിമയുടെ പേര്. ഒന്നിലധികം ഭാഗങ്ങള...
ധനുഷിനെ നായകനാക്കി രാജ്കുമാര്‍ പെരിയസാമി ഒരുക്കുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടിയും. 'ഓം' എന്നാണ് സിനിമയുടെ പേര്. ഒന്നിലധികം ഭാഗങ്ങളിലായാണ് ചിത്രം വരുന്നത്. 'ഓം ചാപ്റ്റര്‍ 1, ഉധിരം: ദ് ബ്ലഡ് വുഡ്' എന്നാണ് ആദ്യ ഭാഗത്തിന് നല്‍കിയിരിക്കുന്ന പേര്.
രണ്ടര മിനിറ്റില്‍ അധികം ദൈര്‍ഘ്യമുള്ള ഒരു വീഡിയോയ്‌ക്കൊപ്പമാണ് ടൈറ്റില്‍ റിവീല്‍ നടത്തിയിരിക്കുന്നത്. ഒരുകൂട്ടം ആളുകളെ രക്ഷിക്കാനായി അവതരിക്കുന്ന നായകനായാണ് ധനുഷിനെ ടീസറില്‍ കാണാനാവുക.
ഈ ടീസറില്‍ മമ്മൂട്ടി ഇല്ല. അതേസമയം, മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് കാര്‍ത്തികേയന്‍ എന്നാണെന്നും അദ്ദേഹത്തെ അവതരിപ്പിക്കുന്ന ഒരു ടീസര്‍ ഉടന്‍ പുറത്തുവിടുമെന്നും സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമി പറഞ്ഞു. 8 വര്‍ഷത്തിന് ശേഷം മമ്മൂട്ടി തമിഴില്‍ അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. സായ് പല്ലവി, ശ്രീലീല എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സായ് അഭ്യങ്കാര്‍ ആണ് ചിത്രത്തിന് സംഗീതം .
Key Words : Mammootty

COMMENTS