കുവൈത്ത് സിറ്റി: കുവൈത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുന്നു. കുവൈത...
കുവൈത്ത് സിറ്റി: കുവൈത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുന്നു. കുവൈത്തിലെ രണ്ട് ഇറാനിയൻ നയതന്ത്രജ്ഞരെ അടിയന്തരമായി പുറത്താക്കാൻ കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഉത്തരവിട്ടു. 24 മണിക്കൂറിനകം ഇവർ രാജ്യം വിടണമെന്നാണ് കർശന നിർദേശം. കുവൈത്തിലെ ഇറാൻ എംബസിയിലെ ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടിച്ചുറയ്ക്കാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെയുള്ള സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ നടത്തിയ വ്യോമാക്രമണമാണ് കുവൈത്തിനെ കടുത്ത നടപടിയിലേക്ക് നയിച്ചത്. ആക്രമണത്തിൽ വിമാനത്താവളത്തിന്റെ ടി1 ടെർമിനലിന് ഉൾപ്പെടെ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. അക്രമണത്തെ തുടർന്ന് കുവൈത്തിലെ ഇറാൻ ചാർജ് ഡി അഫയേഴ്സിനെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
തങ്ങൾക്കെതിരെ ആക്രമണം നടത്താൻ അമേരിക്ക കുവൈത്തിന്റെ മണ്ണും വ്യോമാതിർത്തിയും ഉപയോഗിച്ചുവെന്ന ഇറാന്റെ ആരോപണം പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് കുവൈത്ത് വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരവും ജനങ്ങളുടെ സുരക്ഷയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കുവൈത്ത് ഭരണകൂടം അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ കുവൈത്ത് വ്യോമസേന അതീവ ജാഗ്രതയിലാണ്.
Key Words : Kuwait, Iranian Diplomats, Drone Attack

COMMENTS