Gold rate today in Kerala
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില വന്‍ തകര്‍ച്ചയില്‍. ഗ്രാമിന് 195 രൂപയുടെയും പവന് 1560 രൂപയുടെയും ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 13,350 രൂപയും പവന് 1,06,800 രൂപയുമായി.
കഴിഞ്ഞ ദിവസം രണ്ടു തവണയായി പവന് 4000 രൂപയോളം കുറഞ്ഞ ശേഷമാണ് ഇന്നു രാവിലെ വീണ്ടും സ്വര്‍ണ്ണവില കുറഞ്ഞത്.
അതേസമയം 18 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 155 രൂപ കുറഞ്ഞ് 10,975 രൂപയായി. 14 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 125 രൂപ കുറഞ്ഞ് 8545 രൂപയും 9 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 80 രൂപ കുറഞ്ഞ് 5510 രൂപയുമായി. അതേസമയം വെള്ളി ഗ്രാമിന് 10 രൂപ വര്‍ദ്ധിച്ച് 260 രൂപയായി.
Keywords: Gold rate, Decrease, Today, Kerala


COMMENTS