Gold rate today in Kerala
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ്. ഗ്രാമിന് 255 രൂപയുടെയും പവന് 2040 രൂപയുടെയും ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 12,845 രൂപയും പവന് 1,02,760 രൂപയുമായി.
ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണം വാങ്ങണമെങ്കില്‍ പത്തു ശതമാനം പണിക്കൂലിയും നികുതിയും എല്ലാം കൂടി ചേര്‍ത്ത് 1,16,480 രൂപയോളം നല്‍കണം.
അതേസമയം 18 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 210 രൂപ കുറഞ്ഞ് 10,610 രൂപയായി. അതേസമയം വെള്ളി വിലയിലും നേരിയ കുറവുണ്ടായി. ഒരു ഗ്രാം വെള്ളിക്ക് 10 രൂപ കുറഞ്ഞ് 235 രൂപയായി.
Keywords: Gold rate, Today, Decrease, Kerala


COMMENTS