Gold rate today in Kerala
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇടിവ്. ഗ്രാമിന് 25 രൂപയുടെയും പവന് 200 രൂപയുടെയും ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 13,230 രൂപയും പവന് 1,05,840 രൂപയുമായി.
ഇതോടെ കഴിഞ്ഞ പത്തു ദിവസത്തിനിടെ 5280 രൂപയുടെ ഇടിവാണ് സ്വര്‍ണ്ണത്തിനുണ്ടായത്. ഇതോടെ സ്വര്‍ണ്ണം പവന് 90,000 ത്തിന് താഴെയെത്തുമെന്ന നിഗമനങ്ങളുമുണ്ട്.
അതേസമയം 18 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 20 രൂപ കുറഞ്ഞ് 10,930 രൂപയായി. 14 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 15 രൂപ കുറഞ്ഞ് 8470 രൂപയും 9 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 15 കുറഞ്ഞ് 5460 രൂപയുമായി. അതേസമയം വെള്ളി വില മാറ്റമില്ലാതെ തുടരുന്നു. വെള്ളി ഗ്രാമിന് 245 രൂപയായി തുടരുകയാണ്.
Keywords: Gold rate, Today, Decrease, Kerala


COMMENTS