കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ്. 600 രൂപയാണ് ഇന്ന് സ്വര്‍ണത്തിന് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 1,14,560 രൂപയിലേക...
കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ്. 600 രൂപയാണ് ഇന്ന് സ്വര്‍ണത്തിന് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 1,14,560 രൂപയിലേക്ക് വിലയെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 75 രൂപ കുറഞ്ഞ് 14,320 രൂപയുമാണ് ഇന്നത്തെ വില. ആഭരണങ്ങള്‍ വാങ്ങാനായി കാത്തിരുന്നവര്‍ക്ക് ഈ അവസരം മുതലാക്കാവുന്നതാണ്. ഇനിയൊരു വിലയിറക്കത്തിന് സാധ്യതയില്ലെന്നും വിപണിയില്‍ നിന്ന് റിപ്പോര്‍ട്ടുകളെത്തുന്നുണ്ട്.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ ചുവടുപിടിച്ച് ഇന്ത്യയിലും കഴിഞ്ഞ ഏറെകാലമായി സ്വര്‍ണവില റെക്കോഡ് നിരക്കില്‍ കുതിക്കുകയാണ്. 2025ന്റെ അവസാനത്തോടെ 1 ലക്ഷം കടന്ന സ്വര്‍ണവില 2026 ലെങ്കിലും താഴോട്ടിറങ്ങുമെന്ന് ഉപഭോക്താക്കള്‍ പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. സ്വര്‍ണത്തെ ഉയരങ്ങളില്‍ തന്നെ തുടരാന്‍ പ്രേരിപ്പിക്കുന്ന വിവിധ സംഭവവികാസങ്ങളാണ് ലോകമെമ്പാടും നടന്നു കൊണ്ടിരിക്കുന്നത്.
ഒന്നേകാല്‍ ലക്ഷത്തിലാണ് മെയ് 31 ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില്‍പന നടന്നത്. ഈ തുകയില്‍ നിന്ന് പതുക്കെ താഴോട്ടിറങ്ങിയിരുന്നുവെങ്കിലും ഒറ്റടിക്ക് പിന്നെയും വില വര്‍ധിപ്പിക്കുകയായിരുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ തന്നെയാണ് ഇന്ത്യയിലും സ്വര്‍ണവില വര്‍ധിക്കുന്നതിന് കാരണമാകുന്നത്. ഇതോടൊപ്പം രൂപയുടെ മൂല്യത്തില്‍ സംഭവിക്കുന്ന തകര്‍ച്ചയും വില വര്‍ധനവിന് ആക്കം കൂട്ടും.
Key Words : Kerala Gold Rate

COMMENTS