തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വൻ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് ദിവസമായി വിപണിയിൽ പ്രകടമായിരുന്ന നേരിയ മുന്നേറ്റത്തിന് ശേഷ...
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വൻ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് ദിവസമായി വിപണിയിൽ പ്രകടമായിരുന്ന നേരിയ മുന്നേറ്റത്തിന് ശേഷമാണ് വില വീണ്ടും കുത്തനെ താഴേക്ക് പതിച്ചത്. ഇന്ന് വൈകിട്ടോടെ ഒരു പവൻ സ്വർണത്തിന് 800 രൂപ കുറഞ്ഞ് വിപണി നിരക്ക് 1,04,080 രൂപയിലെത്തി.
24 കാരറ്റ് തങ്കം ഗ്രാമിന് 13,766 രൂപയും പവന് 1,10,128 രൂപയുമാണ് ഇന്നത്തെ പുതുക്കിയ നിരക്കുകൾ.
ജൂൺ മാസത്തിന്റെ തുടക്കത്തിൽ ഉയർന്ന നിരക്കിലായിരുന്ന സ്വർണവില പിന്നീട് വലിയ തിരുത്തലുകൾക്ക് വിധേയമാകുകയായിരുന്നു. ഈ മാസം ഒന്നിന് രേഖപ്പെടുത്തിയ 1,14,560 രൂപയാണ് മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. എന്നാൽ കഴിഞ്ഞ ജൂൺ 25-ഓടെ വില 1,02,760 രൂപയിലേക്ക് താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയിരുന്നു.
രാജ്യാന്തര വിപണിയിലുണ്ടായ വൻ വിൽപന സമ്മർദ്ദവും, അമേരിക്കൻ ഡോളർ ശക്തിപ്പെട്ടതുമാണ് സ്വർണവില പെട്ടെന്ന് താഴേക്ക് വരാൻ പ്രധാന കാരണമായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ ഉയർത്തി നിർത്തുമെന്ന സൂചനകളും നിക്ഷേപകരെ സ്വർണത്തിൽ നിന്നും പിൻമാറാൻ പ്രേരിപ്പിച്ചു. വരും ദിവസങ്ങളിലും വിപണിയിൽ ഈ അസ്ഥിരത തുടർന്നേക്കുമെന്നാണ് വിലയിരുത്തൽ.
Key Words : Gold Rate

COMMENTS