തിരുവനന്തപുരം : സി പി എം അംഗമായതായി അറിയിച്ച് തവനൂർ മുൻ എം എല്‍ എയും മുൻ മന്ത്രിയുമായ കെ ടി ജലീല്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്...
തിരുവനന്തപുരം : സി പി എം അംഗമായതായി അറിയിച്ച് തവനൂർ മുൻ എം എല്‍ എയും മുൻ മന്ത്രിയുമായ കെ ടി ജലീല്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇതുവരെ പാർട്ടിയുടെ സഹയാത്രികനായായിരുന്നു, എന്നാല്‍ ഇനി മുതല്‍ പാർട്ടിയുടെ ഭാഗമാണ് എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
പാർട്ടി വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോള്‍ പാർട്ടിയുടെ കൂടെ നില്‍ക്കുന്ന നിസ്വാർത്ഥരായ ലക്ഷക്കണക്കിന് സഖാക്കള്‍ക്കൊപ്പം അവരില്‍ ഒരാളായി നില്‍ക്കാതെ മാറി നിന്നാല്‍ സമൂഹത്തോട് ചെയ്യുന്ന കൊടിയ അപരാധമാകുമെന്നും അദ്ദേഹം പറഞ്ഞു.
Key Words : KT Jaleel, CPM Membership

COMMENTS