ചെന്നൈ : തമിഴ്നാട് ബിജെപി മുൻ അധ്യക്ഷനും മുൻ ഐപിഎസ് ഉദ്യോഗസ്ഥനുമായ കെ. അണ്ണാമലൈ ബിജെപി വിടുന്നു. സംസ്ഥാനത്ത് പുതിയൊരു ജനകീയ പ്രസ്ഥാനത്തിന് ത...
ചെന്നൈ : തമിഴ്നാട് ബിജെപി മുൻ അധ്യക്ഷനും മുൻ ഐപിഎസ് ഉദ്യോഗസ്ഥനുമായ കെ. അണ്ണാമലൈ ബിജെപി വിടുന്നു. സംസ്ഥാനത്ത് പുതിയൊരു ജനകീയ പ്രസ്ഥാനത്തിന് തുടക്കം കുറിക്കുന്നതായിട്ടാണ് റിപ്പോർട്ട്.
ജൂണ്‍ 4-ലെ തന്റെ ജന്മദിനത്തിന് തൊട്ടുപിന്നാലെ പുതിയ സംഘടനയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സമാന ചിന്താഗതിയുള്ള ആളുകളെയും യുവാക്കളെയും ഒന്നിപ്പിച്ച് വലിയൊരു വോളന്റിയർ ശൃംഖല കെട്ടിപ്പടുക്കുകയാണ് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം.
'മക്കള്‍ ശക്തി ഇയക്കം' എന്നായിരിക്കും പുതിയ സംഘടനയുടെ പേരെന്നും, ഇത് ഭാവിയില്‍ ഒരു പുതിയ രാഷ്ട്രീയ പാർട്ടിയായി മാറാൻ സാധ്യതയുണ്ടെന്നും ചർച്ചകള്‍ സജീവമാണ്. തമിഴ്നാട് രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുന്ന ഈ വാർത്തയോട് പ്രതിപക്ഷം ഇതിനകം പ്രതികരിച്ചു കഴിഞ്ഞു. കോണ്‍ഗ്രസ് എം.പി കാർത്തി പി. ചിദംബരം തന്റെ എക്സ് ഹാൻഡിലിലൂടെ, "തമിഴ്നാട്ടില്‍ മറ്റൊരു രാഷ്ട്രീയ പാർട്ടി കൂടി അണിയറയില്‍ ഒരുങ്ങുന്നു, രാഷ്ട്രീയ മാറ്റങ്ങള്‍ വേഗത്തിലാകുന്നു" എന്ന് കുറിച്ചു.
Key Words : Tamil Nadu BJP, Annamalai

COMMENTS