ചെന്നൈ : സർക്കാർ നിർദേശിച്ചിരിക്കുന്ന ഫീസ് നിരക്ക് തമിഴ്നാട്ടിലെ സ്വകാര്യ സ്കൂളുകൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പ...
ചെന്നൈ : സർക്കാർ നിർദേശിച്ചിരിക്കുന്ന ഫീസ് നിരക്ക് തമിഴ്നാട്ടിലെ സ്വകാര്യ സ്കൂളുകൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കണമെന്നു വിദ്യാഭ്യാസവകുപ്പ്. നിരവധി സ്വകാര്യസ്കൂളുകൾ വൻതുക ഈടാക്കുന്നുവെന്ന പരാതിയെത്തുടർന്നാണ് വിജയ് സർക്കാരിന്റെ തീരുമാനം.
നിരക്ക് പ്രദർശിപ്പിക്കാത്ത സ്കൂളുകളുടെ അംഗീകാരം റദ്ദാക്കും. അംഗീകാരമുള്ള ഏകദേശം13,000 ത്തോളം സ്കൂളുകളാണ് സംസ്ഥാനത്തുള്ളത്. കൂടുതൽ തുക ഈടാക്കുന്ന സ്കൂളുകൾക്കെതിരേ മാതാപിതാക്കൾക്കു പരാതി നൽകാമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
Key Words : Vijay government, School Fees

COMMENTS