കൊച്ചി: എക്‌സാലോജിക്- സി എം ആര്‍ എല്‍ മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി വീണ അൽപ സമയത്തിനുള്ളിൽ ഇ ഡിക്കു മുന്നില്‍ ...
കൊച്ചി: എക്‌സാലോജിക്- സി എം ആര്‍ എല്‍ മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി വീണ അൽപ സമയത്തിനുള്ളിൽ ഇ ഡിക്കു മുന്നില്‍ ഹാജരാകും. പത്തരയോടെ കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചോദ്യം ചെയ്യലിനായി വിശദമായ ചോദ്യാവലി ഇ ഡി തയ്യറാക്കിയിട്ടുണ്ട്. സി എം ആര്‍ എല്ലുമായി നടത്തിയ സാമ്പത്തിക ഇടപാട് ഉള്‍പ്പടെ ഇ ഡി ചോദിച്ചറിയും.
കഴിഞ്ഞ 15 ന് ഹാജരാകണമെന്ന് കാട്ടി വീണയ്ക്ക് ഇ ഡി സമന്‍സ് അയച്ചിരുന്നെങ്കിലും ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി വീണ ഒഴിവുതേടി. പിന്നീടാണ് 17 ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ ഡി സമന്‍സ് പുതുക്കി അയച്ചത്.
സി എം ആര്‍ എല്ലില്‍ നിന്ന് 2.78 കോടി അനധികൃതമായി കൈപ്പറ്റി എന്നാണ് ഇ ഡി കേസ്. സേവനം നല്‍കാതെയാണ് പണം കൈപ്പറ്റിയതെന്ന കണ്ടെത്തലില്‍ വീണയുടെ മറുപടി എന്തെന്ന് അന്വേഷണ സംഘം ചോദിച്ചറിയും. സി എം ആര്‍ എല്‍ ഉദ്യോഗസ്ഥര്‍ മുന്‍പ് നല്‍കിയ മൊഴികള്‍ അടിസ്ഥാനമാക്കിയും ചോദ്യം ചെയ്യാന്‍ ഇ ഡി തീരുമാനിച്ചിട്ടുണ്ട്.
പണം വിനിയോഗിച്ച രീതി, നിക്ഷേപമോ സ്വത്തുക്കള്‍ വാങ്ങലോ നടത്തിയിട്ടുണ്ടോ, എംപവര്‍ ഇന്ത്യയില്‍ നിന്നും എടുത്ത 50 ലക്ഷത്തിന്റെ വായ്പ സംബന്ധിച്ച വിവരങ്ങള്‍, ഇല്ലാത്ത സേവനത്തിന് വന്‍ തുക കൈപ്പറ്റിയെന്ന എസ് എഫ് ഐ ഒ കണ്ടെത്തലിലെ പ്രതികരണം, വന്‍ തുക ലഭിക്കാന്‍ സി എം ആര്‍ എല്ലുമായുള്ള ബന്ധം, മരവിപ്പിച്ച എച്ച് ഡി എഫ് സി ബാങ്ക് അക്കൗണ്ടിന് പുറമേ എത്ര അക്കൗണ്ടുകള്‍ ഉണ്ട്, അബുദാബിയില്‍ ഉണ്ടായിരുന്ന ബാങ്ക് അക്കൗണ്ട് വഴി ഇടപാടുകള്‍ നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ ഇ ഡി വീണയില്‍ നിന്ന് വിശദീകരണം തേടും.
Key Words : Veena Vijayan, ED, Exalogic

COMMENTS