.

മാസപ്പടി കേസില്‍ ചോദ്യം ചെയ്യാന്‍ വീണാ വിജയന് ഇ.ഡി ഉടന്‍ സമന്‍സ് അയക്കും, കുരുക്കുകള്‍ മുറുക്കാന്‍ കേന്ദ്ര ഏജന്‍സി

ED to Issue Summons to Veena Vijayan Soon for Questioning in Monthly Pay-Off Case; Central Agency Tightens Its Noose


സ്വന്തം ലേഖകന്‍

തിരുവനന്തപുരം : സി.എം.ആര്‍.എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ ചോദ്യം ചെയ്യുന്നതിനായി മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉടന്‍ ഔദ്യോഗിക സമന്‍സ് അയക്കും.

വീണയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഐ.ടി കമ്പനിക്ക് 2.78 കോടി രൂപ നിയമവിരുദ്ധമായി സി എം ആര്‍ എല്‍ കമ്പനി കൈമാറിയതാണ് കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്നത്. ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡും (സി എം ആര്‍ എല്‍) അതിന്റെ ഉദ്യോഗസ്ഥരും നല്‍കിയ അപ്പീല്‍ കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഇ.ഡി സോണല്‍ ആസ്ഥാനത്ത് ഹാജരാകാന്‍ നിര്‍ദേശിച്ച് വീണാ വിജയന് ഔദ്യോഗിക സമന്‍സ് അയക്കാന്‍ അന്വേഷണ ഏജന്‍സി തീരുമാനിച്ചതെന്നാണ് വിവരം. വെള്ളിയാഴ്ച കൊച്ചിയില്‍ നടന്ന ഉന്നതതല യോഗത്തില്‍, കേസിന്റെ നടപടികള്‍ വേഗത്തിലാക്കാന്‍ ഇ.ഡി ഡയറക്ടര്‍ രാഹുല്‍ നവീന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

മേയ് 27-ന് പിണറായി വിജയന്‍, അദ്ദേഹത്തിന്റെ മരുമകനും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവരുടെ വസതികള്‍ ഉള്‍പ്പെടെ കേരളത്തിലെ വിവിധയിടങ്ങളില്‍ ഇ.ഡി വ്യാപകമായ പരിശോധന നടത്തിയിരുന്നു.

ഈ റെയ്ഡുകള്‍ക്ക് പിന്നാലെ, വീണാ വിജയന്റെയും ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായ അവരുടെ എക്‌സാലോജിക് സൊല്യൂഷന്‍സ് എന്ന കമ്പനിയുടെയും ബാങ്ക് അക്കൗണ്ടുകള്‍ ഉള്‍പ്പെടെ, മൊത്തം 18.36 കോടി രൂപ നിക്ഷേപമുള്ള 242 ബാങ്ക് അക്കൗണ്ടുകള്‍ ഇ.ഡി മരവിപ്പിച്ചു. ഈ അക്കൗണ്ടുകളിലെ പണം കണ്ടുകെട്ടാനുള്ള നടപടികളും ഇ.ഡി ആരംഭിച്ചിട്ടുണ്ട്. കൂടാതെ, വീണയെ ചോദ്യം ചെയ്യുന്നതിന് മുന്‍പ് അവരുടെ ബാങ്ക് ലോക്കര്‍ പരിശോധിക്കാനും ഏജന്‍സി പദ്ധതിയിടുന്നുണ്ട്. റെയ്ഡിനിടെ വീണ നല്‍കിയ മൊഴികള്‍ വിശ്വാസയോഗ്യമല്ലെന്നാണ് ഇ.ഡിയുടെ വിലയിരുത്തല്‍.

വരുന്ന ദിവസങ്ങളില്‍ സി.എം.ആര്‍.എല്ലുമായി ബന്ധപ്പെട്ട കൂടുതല്‍ പേരെ ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തുമെന്നാണ് സൂചന. കേസില്‍ ആകെ 132 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. ഇതില്‍ നിന്നാണ് വീണാ വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പണം കൈമാറിയതെന്നാണ് കരുതുന്നത്. ഈ ഇടപാടിലൂടെ നേട്ടമുണ്ടാക്കിയ എല്ലാവരിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നും, കേസ് കൂടുതല്‍ സമഗ്രവും ശക്തവുമായ ഘട്ടത്തിലേക്ക് കടക്കുകയാണെന്നും ഇ.ഡി വ്യക്തമാക്കിയിട്ടുണ്ട്.

പണം നല്കിയത് വീണയ്ക്കാണെങ്കിലും അവരുടെ അച്ഛന്‍ അന്ന് മുഖ്യമന്ത്രിയായിരുന്നുവെന്നത് അഴിമതിയിലേക്കു വിരല്‍ ചൂണ്ടുന്നുവെന്നാണ് ഇഡി കരുതുന്നത്. മുഖ്യമന്ത്രിയെ സ്വാധിനിക്കാനായി മകള്‍ക്കു പണം നല്കിയെന്നാണ് ഇഡി കരുന്നത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണ നടപടികള്‍ക്കെതിരെ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്‍ നല്‍കിയ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പൂര്‍ണ്ണമായി തള്ളുകയായിരുന്നു.  ഇ.ഡി അന്വേഷണത്തിന് അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയായിരുന്നു കമ്പനിയുടെ അപ്പീല്‍.

ഈ അപ്പീല്‍ തള്ളിയതോടെ കേസില്‍ ഇ.ഡിക്ക് തുടര്‍നടപടികളുമായി മുന്നോട്ടുപോകാന്‍ പൂര്‍ണ്ണ അനുമതി ലഭിച്ചു. സുപ്രീം കോടതിയെ സമീപിക്കാന്‍ സാവകാശം വേണമെന്ന കമ്പനിയുടെ ആവശ്യവും കോടതി നിരസിച്ചു.  

ഫോറന്‍സിക് പരിശോധനയ്ക്ക്കഴിഞ്ഞ വാരം വീണയുടെ ഓഫീസിലും വസതിയിലും നടത്തിയ റെയ്ഡുകളില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ വിശദമായ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഈ പരിശോധനാ ഫലം ലഭിച്ച ശേഷമാകും തുടര്‍ ചോദ്യം ചെയ്യലിലേക്ക് ഇ.ഡി കടക്കുക.

സിഎംആര്‍എല്ലില്‍ നിന്ന് എക്‌സാലോജിക് കമ്പനി കൈപ്പറ്റിയ 2.78 കോടി രൂപ എന്തിനാണ് ഉപയോഗിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. ഇതിന്റെ ഭാഗമായി വീണാ വിജയന്റെ എച്ച്ഡിഎഫ്‌സി ബാങ്ക് അക്കൗണ്ട് ഇ.ഡി കഴിഞ്ഞ ദിവസങ്ങളില്‍ മരവിപ്പിച്ചിരുന്നു. കൂടാതെ ഇവരുടെ സ്വത്തുവിവരങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.  

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിയായ എക്‌സാലോജിക് സൊല്യൂഷന്‍സിന്, സിഎംആര്‍എല്‍ കമ്പനി സേവനങ്ങളൊന്നും ലഭ്യമാക്കാതെ നിയമവിരുദ്ധമായി കോടികള്‍ കൈമാറിയെന്നാണ് കേസ്. നിലവില്‍ ഇ.ഡിക്ക് പുറമെ സിരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസും ഈ കേസ് അന്വേഷിക്കുന്നുണ്ട്.  

Summary: The Enforcement Directorate (ED) will soon issue an official summons to Veena Vijayan, daughter of former Chief Minister Pinarayi Vijayan, for questioning in connection with the CMRL-Exalogic monthly pay-off case.

The central agency is investigating the illegal transfer of ?2.78 crore by CMRL to the IT firm owned by Veena. This development comes after the Kerala High Court dismissed an appeal filed by Cochin Minerals and Rutile Limited (CMRL) and its officials seeking to quash the case registered by the ED. Following this, the investigative agency reportedly decided to issue an official summons to Veena Vijayan, directing her to appear at the ED Zonal Headquarters in Kochi for interrogation. During a high-level meeting held in Kochi on Friday, ED Director Rahul Navin instructed officials to expedite the case proceedings.

On May 27, the ED conducted widespread raids across various locations in Kerala, including the residences of Pinarayi Vijayan and his son-in-law, Minister P.A. Mohamed Riyas.

Following these raids, the ED froze 242 bank accounts with total deposits amounting to ?18.36 crore, including the bank accounts of Veena Vijayan and her now-defunct company, Exalogic Solutions. The ED has also initiated procedures to confiscate the funds in these accounts. Furthermore, the agency plans to examine Veena's bank lockers before questioning her. The ED assesses that the statements given by Veena during the raids are unreliable.

Indications suggest that more individuals associated with CMRL will be summoned for questioning in the coming days. The ED's findings reveal that financial irregularities worth a total of ?132 crore have taken place in the case. It is suspected that funds were transferred to individuals, including Veena Vijayan, from this amount. The ED has clarified that the investigation will be expanded to include everyone who benefited from these transactions, signaling that the case is entering a more comprehensive and intensive phase.

Although the money was paid to Veena, the ED believes that her father being the Chief Minister at the time points toward corruption. The agency suspects that the money was paid to the daughter in order to influence the Chief Minister.

A division bench of the High Court completely dismissed the appeal petition filed by the black sand mining company, CMRL, against the investigative proceedings of the Enforcement Directorate. The company's appeal was against a single-bench order that had granted permission for the ED probe.

With the dismissal of this appeal, the ED has received full clearance to proceed with further actions in the case. The court also rejected the company's request for time to approach the Supreme Court.

Forensic Examination

Digital devices, including mobile phones seized during the raids conducted last week at Veena’s office and residence, have been sent for detailed forensic examination. The ED will proceed with further interrogation after receiving these forensic results.

The investigation team is trying to ascertain the purpose for which the ?2.78 crore received by Exalogic Company from CMRL was used. As part of this, the ED recently froze Veena Vijayan's HDFC Bank account. Additionally, the scope of the investigation has been expanded to focus on her asset details.

The case alleges that CMRL illegally transferred crores of rupees to Exalogic Solutions, an IT company owned by the Chief Minister's daughter Veena Vijayan, without receiving any services in return. Currently, along with the ED, the Serious Fraud Investigation Office (SFIO) is also investigating the case.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,721,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7699,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,18231,Kochi.,2,Latest News,3,lifestyle,331,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2538,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,403,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1011,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1205,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2482,
ltr
item
www.vyganews.com: മാസപ്പടി കേസില്‍ ചോദ്യം ചെയ്യാന്‍ വീണാ വിജയന് ഇ.ഡി ഉടന്‍ സമന്‍സ് അയക്കും, കുരുക്കുകള്‍ മുറുക്കാന്‍ കേന്ദ്ര ഏജന്‍സി
മാസപ്പടി കേസില്‍ ചോദ്യം ചെയ്യാന്‍ വീണാ വിജയന് ഇ.ഡി ഉടന്‍ സമന്‍സ് അയക്കും, കുരുക്കുകള്‍ മുറുക്കാന്‍ കേന്ദ്ര ഏജന്‍സി
ED to Issue Summons to Veena Vijayan Soon for Questioning in Monthly Pay-Off Case; Central Agency Tightens Its Noose
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhVOgbMpFNb-HwPoRmHS6bJEkkxvsJ8rsezory75MA53CyhxGFvCwPRp43Cw0SQD0UwdHg8Qqc1XJeZ0thWRgi0olK7XDkt_OsLicNEn8cp5IE4uxnVs9gHk96H3p_qCITQ-AlYhMXlvpfxf26Rr8CYwIdM2mOhZ2rg0QLw9Vei8GfCXVaeO4lsPMrgKOQ/s320/Veena%20Vijayan.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhVOgbMpFNb-HwPoRmHS6bJEkkxvsJ8rsezory75MA53CyhxGFvCwPRp43Cw0SQD0UwdHg8Qqc1XJeZ0thWRgi0olK7XDkt_OsLicNEn8cp5IE4uxnVs9gHk96H3p_qCITQ-AlYhMXlvpfxf26Rr8CYwIdM2mOhZ2rg0QLw9Vei8GfCXVaeO4lsPMrgKOQ/s72-c/Veena%20Vijayan.jpg
www.vyganews.com
https://www.vyganews.com/2026/06/ed-to-issue-summons-to-veena-vijayan.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/06/ed-to-issue-summons-to-veena-vijayan.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy