ED about attack in Kerala
കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനു പിന്നാലെയുണ്ടായ ആക്രമണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ആക്രമണം നടത്തിയ പ്രതികളുടെ വീട്ടില്‍ സി.പി.എം നേതാക്കള്‍ സന്ദര്‍ശിച്ചതും ഇ.ഡി ചൂണ്ടിക്കാട്ടി.
നേതാക്കന്മാരുടെ ഒത്താശയോടെയാണ് ആക്രമണം നടത്തിയതെന്നാണ് ഇതില്‍ നിന്നും മനസ്സിലാകുന്നതെന്നും അതിനാല്‍ ആ വിഷയത്തില്‍ അവരുടെ പങ്കും അന്വേഷിക്കണമെന്നുമാണ് ആവശ്യം. ഇതു സംബന്ധിച്ച് ഇ.ഡി ഡയറക്ടറേറ്റിന് റിപ്പോര്‍ട്ട് നല്‍കി.
അതേസമയം അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സി.എം.ആര്‍.എല്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ വിധി വരുന്നതുവരെ കാത്തിരിക്കാനാണ് ഇഡിയുടെ തീരുമാനം.
Keywords: ED, Pinarayi Vijayan, Attack, Raid, Report


COMMENTS