ബംഗളൂരു : കർണാടകയിൽ ഡി കെ ശിവകുമാർ മുഖ്യമന്ത്രിയായി അധികാരമേറ്റു. ഇന്ന് വൈകിട്ട് 4.15നായിരുന്നു സത്യപ്രതിജ്ഞ. ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ട് സത...
ബംഗളൂരു : കർണാടകയിൽ ഡി കെ ശിവകുമാർ മുഖ്യമന്ത്രിയായി അധികാരമേറ്റു. ഇന്ന് വൈകിട്ട് 4.15നായിരുന്നു സത്യപ്രതിജ്ഞ. ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. ഭരണഘടന കയ്യിലേന്തി, ആത്മീയ നേതാവ് ഗംഗാധർ അജയുടെ പേരിലാണ് ഡി കെ സത്യപ്രതിജ്‌ഞ ചെയ്തത്. ജി പരമേശ്വരയാണ് ഉപമുഖ്യമന്ത്രി. മലയാളികളായ കെ ജെ ജോർജ്, യു ടി ഖാദർ, സിദ്ധരാമയ്യയുടെ മകൻ ഡോ. യതീന്ദ്ര തുടങ്ങിയവർ ഉൾപ്പെടെ 13 മന്ത്രിമാരും ശിവകുമാറിനൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ, കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ, കെ.സി.വേണുഗോപാൽ എംപി, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് സുഖു, ബിജെപി നേതാവ് ബി.എസ്.യെദിയൂരപ്പ, മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവെ ഗൗഡ തുടങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.
Key Words : DK Shivakumar, Maharashtra CM

COMMENTS