തിരുവനന്തപുരം : വിവാദമായതിനു പിന്നാലെ ദേവസ്വം സ്‌പെഷ്യല്‍ പ്ലീഡറോട് രാജിവയ്ക്കാന്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. ശബരിമല സ്വര്‍...
തിരുവനന്തപുരം : വിവാദമായതിനു പിന്നാലെ ദേവസ്വം സ്‌പെഷ്യല്‍ പ്ലീഡറോട് രാജിവയ്ക്കാന്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ സ്മാര്‍ട്ട് ക്രിയേഷന്‍സ് അഭിഭാഷകനെ ദേവസ്വം പ്ലീഡര്‍ ആക്കിയത് വന്‍ വിവാദമായിരുന്നു. തുടര്‍ന്നു സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ അഭിഭാഷകനായ കെ ബി പ്രദീപ് രാജിവച്ചു. അധികാരമേറ്റെടുത്ത് ആദ്യ നാളുകളില്‍ തന്നെ നിയമനങ്ങളില്‍ സര്‍ക്കാറിനു കൈ പൊള്ളുന്നത് ഇത് രണ്ടാം തവണയാണ്. സണ്ണി ജോസഫിന്റെ അളിയന്‍ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് രാജിവെച്ചതും വിവാദത്തെ തുടര്‍ന്നായിരുന്നു.
ശബരിമല സ്വര്‍ണക്കൊള്ള കേസ് അട്ടിമറിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്ന് സി പി എം ആരോപിച്ചിരുന്നു. കേസിലെ യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്താന്‍ ഒരു സര്‍ക്കാരും ധൈര്യപ്പെടാത്ത കാര്യമാണ് ഇപ്പോള്‍ ചെയ്തതെന്നും യുഡിഎഫ് നടപടിയില്‍ നിഗൂഢതയുണ്ടെന്നും മന്ത്രിസഭയുടെ അംഗീകാരത്തോടെയാണ് തീരുമാനമെന്നും ആരോപിച്ചിരുന്നു.
ഇതുവരെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ മാത്രമേ ദേവസ്വം വകുപ്പിനുണ്ടായിരുന്നുള്ളു. എന്നാല്‍ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിസ്ഥാനത്തുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ അഭിഭാഷകനായ കെ ബി പ്രദീപിന് വേണ്ടി പുതിയ പദവി നല്‍കുകയായിരുന്നു.
Key Words : Devaswom Department, Special Pleader, K.B. Pradeep, Controversy

COMMENTS