തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലിയുള്ള സിപിഎം-സിപിഐ തർക്കം അതിരൂക്ഷം. പ്രതിപക്ഷ ഉപനേതാവ് പദവി കിട്ടിയേ തീരു എന്ന് സിപിഐ സംസ്ഥ...
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലിയുള്ള സിപിഎം-സിപിഐ തർക്കം അതിരൂക്ഷം. പ്രതിപക്ഷ ഉപനേതാവ് പദവി കിട്ടിയേ തീരു എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആദ്യം വ്യക്തമാക്കിയത് മാധ്യമങ്ങള്‍ക്ക് മുന്നിലാണ്. ഇന്ന് നടന്ന ചര്‍ച്ച പരാജയപ്പെട്ടു.
സിപിഐ ആവശ്യപ്പെടുന്ന പദവി നല്‍കാനാകില്ലെന്ന് സിപിഎം വ്യക്തമാക്കി. എന്നാല്‍, ഇതുവരെ എല്‍ഡിഎഫ് നിയമസഭാ കക്ഷിയോഗം ചേരാനായിട്ടില്ലെന്നും അതിനാല്‍ പിന്നോട്ട് പോകേണ്ടെന്നുമാണ് സിപിഐ നിലപാട്. ചർച്ച വിജയിച്ചില്ലെന്ന് ബിനോയ് വിശ്വം മാധ്യമങ്ങളോട് വ്യക്തമാക്കി. എല്‍ഡിഎഫില്‍ സിപിഐ കൊടുക്കുന്ന പ്രാധാന്യം സിപിഎമ്മും കൊടുക്കണമെന്ന് അദ്ദേഹം പ്രതികരിച്ചു. മുന്നണിയുടെ മുന്നോട്ടുള്ള നല്ല നീക്കത്തിന് സിപിഐ ഒപ്പമുണ്ട്. സിപിഎമ്മും ആ നിലപാട് സ്വീകരിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു. എന്തുകൊണ്ട് പദവി നല്‍കില്ലെന്ന് സിപിഎം പറയട്ടെ എന്നും അദ്ദേഹം പ്രതികരിച്ചു.
Key Words : CPM, CPI, Deputy Leader of the Opposition

COMMENTS