ന്യൂഡൽഹി : രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ.പി.ജി സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചു. 19 കിലോ ഗ്രാം തൂക്കമുള്ള വാണിജ്യ സിലിണ്ടറുകള...
ന്യൂഡൽഹി : രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ.പി.ജി സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചു. 19 കിലോ ഗ്രാം തൂക്കമുള്ള വാണിജ്യ സിലിണ്ടറുകളുടെ പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കാറ്ററിങ് സർവീസുകൾ ഉൾപ്പെടെയുള്ള മേഖലകൾക്ക് കനത്ത തിരിച്ചടിയാണ് ഈ വിലവർധനവ്. അതേസമയം സാധാരണക്കാർക്ക് ആശ്വാസമായി വീടുകളിൽ ഉപയോഗിക്കുന്ന ഗാർഹിക സിലിണ്ടറുകളുടെ (14.2 കിലോ) വിലയിൽ മാറ്റമില്ല.
അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയും ഡോളർ വിനിമയ നിരക്കും വിലയിരുത്തിയാണ് എണ്ണക്കമ്പനികൾ മാസത്തിന്റെ ആദ്യ ദിനത്തിൽ വില പുതുക്കിയത്.
Key Words : Gas Ccylinder Price Hike, LPG

COMMENTS