തിരുവനന്തപുരം : കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിയമിച്ച മുഴുവൻ ബോർഡ് - കോർപ്പറേഷൻ ചെയർമാൻമാരെയും മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കിഫ്ബിക...
തിരുവനന്തപുരം : കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിയമിച്ച മുഴുവൻ ബോർഡ് - കോർപ്പറേഷൻ ചെയർമാൻമാരെയും മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ.
കിഫ്ബിക്കെതിരെ രൂക്ഷ വിമർശനമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. ധനകാര്യ വകുപ്പിനെപ്പോലും അറിയിക്കാതെ പ്രവർത്തിക്കുന്ന ഒരു പ്രത്യേക സാമ്രാജ്യമായി കിഫ്‌ബി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വരുമാനം ഉണ്ടാക്കുന്ന ഒരു പദ്ധതിയും കിഫ്‌ബി മുഖേന നടപ്പിലാക്കിയിട്ടില്ല.
കിഫ്ബിയെ വലിയൊരു പ്രതിഭാസമായി അവതരിപ്പിച്ചതുകൊണ്ട് സംസ്ഥാനത്തിന് എന്ത് ഗുണമാണുണ്ടായതെന്നും അദ്ദേഹം ചോദിച്ചു. പ്രാദേശിക സന്തുലിതാവസ്ഥ ഒട്ടും പരിഗണിക്കാതെയാണ് കിഫ്‌ബി ഫണ്ട് വിനിയോഗിച്ചത്. ഇതിലൂടെ വിവിധ ജില്ലകളില്‍ പണം ചെലവഴിച്ചതില്‍ വലിയ അസമത്വം രൂപപ്പെട്ടുവെന്നും, വികസന കാര്യങ്ങളില്‍ മുൻ സർക്കാരിന്റെ നയങ്ങള്‍ പൂർണ പരാജയമായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
നിയമസഭയില്‍ സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി വ്യക്താമാക്കുന്ന ധവളപത്രം അവതരിപ്പിച്ചതിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് സുപ്രധാന ഭരണ - സാമ്പത്തിക തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്.
Key Words : KIIFB, Kerala CM

COMMENTS