Singer Suman Kalyanpur passed away
മുംബൈ: ബോളിവുഡ് ഗായിക സുമന്‍ കല്യാണ്‍പുര്‍ (89) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഞായറാഴ്ച വൈകിട്ട് മുംബൈയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. 1960 - 70 കാലത്ത് ലത മങ്കേഷ്‌കറിനൊപ്പം തിളങ്ങി നിന്ന ഗായികയാണ് സുമന്‍ കല്യാണ്‍പുര്‍.
ആജ് കല്‍ തേരേ മേരേ പ്യാര്‍ കെ ചര്‍ച്ചേ, തുംനെ പുകാരാ തുടങ്ങിയ ഗാനങ്ങളിലൂടെ ശ്രദ്ധേയായ ഗായികയാണ്.
മാത്രമല്ല മറാഠി, കന്നഡ, ബംഗാളി തുടങ്ങിയ ഭാഷകളിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന ഗായികയാണ് സുമന്‍ കല്യാണ്‍പുര്‍.
സംഗീത ലോകത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2023 ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.
Keywords: Suman Kalyanpur, Singer, Passed away, Padmabhushan



COMMENTS