Autobiography of Padmakumar Implicating CPM to be Released; Claims He and IG Sreejith Were Summoned to Thiruvananthapuram to Facilitate Women's Entry
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും സി.പി.എം നേതാവുമായ എ. പത്മകുമാറിന്റെ പുറത്തിറങ്ങാനിരിക്കുന്ന ആത്മകഥയില്‍ ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട രാഷ്ട്രീയ നാടകങ്ങള്‍ പുറത്തുകൊണ്ടുവരുന്നു. സിപിഎം നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കാന്‍ പോന്നതാണ് ആത്മകഥയെന്നാണ് പുറത്തുവരുന്ന വിവരം. വിഷയം ശബരി സ്വര്‍ണ്ണക്കൊള്ളക്കേസും ദേവസ്വം രേഖകളിലെ തിരുത്തലുകളുമെല്ലാം ഇതില്‍ പരാമര്‍ശിക്കുന്നുവെന്നാണ് വിവരം.
ശബരിമലയിലെ സ്വര്‍ണ്ണവുമായി ബന്ധപ്പെട്ട ഔദ്യോഗിക ദേവസ്വം രേഖകളില്‍ 'ചെമ്പ്' എന്ന് എഴുതിച്ചേര്‍ത്തത് മറ്റാരോ ആണെന്നാണ് പത്മകുമാറിന്റെ വാദം. തന്റേതല്ലാത്ത ഈ കുറിപ്പുകള്‍ അടങ്ങിയ രേഖകളില്‍ ഒപ്പിടാന്‍ മുകളില്‍ നിന്ന് കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു എന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു.
സ്വര്‍ണ്ണക്കൊള്ളക്കേസിന് പിന്നില്‍ പ്രവര്‍ത്തിച്ച, തനിക്ക് പ്രതിസന്ധികളുണ്ടാക്കിയ ഭരണതലത്തിലെ ഒരു 'ദൈവതുല്യനായ' ഉന്നത വ്യക്തിയുടെ യഥാര്‍ത്ഥ മുഖം ആത്മകഥയിലൂടെ പുറത്തുവിടുമെന്ന് അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. ഇത് പത്തനംതിട്ട രാഷ്ട്രീയത്തിലും സംസ്ഥാന തലത്തിലും വലിയ ചലനങ്ങള്‍ ഉണ്ടാക്കിയേക്കാം.
ഈ കേസുമായി ബന്ധപ്പെട്ട് പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം മുന്‍പ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു. തന്ത്രിമാരായ കണ്ഠരര് രാജീവര്, കണ്ഠരര് മോഹനര് എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടികള്‍.
യുവതീപ്രവേശന ദിവസങ്ങളില്‍ സന്നിധാനത്ത് നടന്ന കാര്യങ്ങളും അര്‍ദ്ധരാത്രിയിലെ യാത്രകളും കേവലം ഓര്‍മ്മ പുതുക്കലുകള്‍ മാത്രമല്ല. ഈ സംഭവങ്ങളെല്ലാം അതാത് ദിവസങ്ങളില്‍ തന്നെ പത്മകുമാര്‍ സ്വന്തം ഡയറിയില്‍ കൃത്യമായി കുറിച്ചുവച്ചിട്ടുണ്ട്. ഈ രേഖകളുടെ പിന്‍ബലത്തിലാണ് ആത്മകഥയിലെ അധ്യായങ്ങള്‍ തയ്യാറാകുന്നത് എന്നത് വെളിപ്പെടുത്തലുകളുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നു.
സംസ്ഥാന സഹകരണ ഗ്യാരന്റി ഭരണസമിതിയുടെ അമരക്കാരനായിരുന്ന സമയത്ത് തനിക്കുണ്ടായ ഭരണപരമായ കടുത്ത സമ്മര്‍ദ്ദങ്ങളും പാര്‍ട്ടിയില്‍ നിന്ന നേരിട്ട അവഗണനകളും പുസ്തകത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ദേവസ്വം ബോര്‍ഡിന് പുറമെ സഹകരണ മേഖലയിലെ ചില തര്‍ക്കങ്ങളും പുസ്തകത്തിലൂടെ പുറത്തുവരും.
പത്മകുമാര്‍ നിലവില്‍ പാര്‍ട്ടി അംഗത്വം പുതുക്കാത്തതിനാല്‍ സാങ്കേതികമായി അച്ചടക്ക നടപടി സാധ്യമല്ലെങ്കിലും, പാര്‍ട്ടിക്ക് മുന്നില്‍ മറ്റൊരു ഭയമുണ്ട്. പത്മകുമാറിനെ പൂര്‍ണ്ണമായി തള്ളപ്പറഞ്ഞ് പുറത്താക്കിയാല്‍ സ്വര്‍ണ്ണക്കൊള്ള കേസിലെയും ശബരിമലയിലെയും കൂടുതല്‍ ഉന്നത ഇടപെടലുകള്‍ അദ്ദേഹം പരസ്യമാക്കുമെന്ന ഭയം സി.പി.എം നേതൃത്വത്തിനുണ്ട്. അതിനാല്‍ പ്രശ്‌നം വലിയ പരസ്യവിവാദമാക്കാതെ ഒതുക്കിത്തീര്‍ക്കാനുള്ള നീക്കങ്ങളും അണിയറയില്‍ നടക്കുന്നുണ്ട്.
യുവതീപ്രവേശവുമായി ബന്ധപ്പെട്ട തങ്ങളുടെ രാഷ്ട്രീയ അജണ്ട വിജയിക്കണമെങ്കില്‍ ചില വ്യക്തികള്‍ സന്നിധാനത്ത് ഉണ്ടാകാന്‍ പാടില്ലെന്ന് ഭരണനേതൃത്വം തിരിച്ചറിഞ്ഞു. ഇതിനായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന പത്മകുമാറിനെയും അന്നു ശബരിമലയിലെ സുരക്ഷാച്ചുമതലയുണ്ടായിരുന്ന ഐ.ജി. എസ്. ശ്രീജിത്തിനെയും ബോധപൂര്‍വം സന്നിധാനത്തു നിന്നു മാറ്റിയെന്നാണ് പുസ്തകത്തില്‍ പറയുന്നതെന്നു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
തന്റെ കുടുംബത്തില്‍ നിന്നുള്ള ഒരു സ്ത്രീ പോലും ശബരിമലയില്‍ കയറില്ലെന്ന് പത്മകുമാര്‍ പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് വിശ്വാസികള്‍ക്കൊപ്പമാണെന്ന സൂചന നല്‍കിയിരുന്നു. ഇതാണത്രേ അദ്ദേഹത്തെ ശബരിമലയില്‍ നിന്നു മാറ്റാന്‍ കാരണം. കടുത്ത അയ്യപ്പഭക്തനായിരുന്ന ഐ.ജി. എസ്. ശ്രീജിത്തും പരമ്പരാഗത വിശ്വാസങ്ങളെ മാനിച്ചിരുന്നു.
2019 ജനുവരി 1-ന് (ബിന്ദു അമ്മിണിയും കനകദുര്‍ഗ്ഗയും മലകയറുന്നതിന്റെ തലേദിവസം) പത്മകുമാര്‍ സ്വാമി അയ്യപ്പന്‍ റോഡിലൂടെ സന്നിധാനത്തേക്ക് നടന്നുപോകുന്നതിനിടയില്‍, ഭരണരംഗത്തെ ഉന്നതനായ ഒരു വ്യക്തിയുടെ ഫോണ്‍ കോള്‍ വന്നു. യാത്ര അടിയന്തരമായി റദ്ദാക്കി മലയിറങ്ങാനും, പാര്‍ട്ടിയിലും സര്‍ക്കാരിലും ശക്തമായ സ്വാധീനമുള്ള തിരുവനന്തപുരത്തെ ഒരു മുതിര്‍ന്ന നേതാവിനെ നേരിട്ടുകണ്ട് സംസാരിക്കാനും അദ്ദേഹത്തിന് കര്‍ശന നിര്‍ദ്ദേശം വന്നു.
നിര്‍ദ്ദേശമനുസരിച്ച് പത്മകുമാര്‍ അന്നുരാത്രി ഒരുമണിയോടെ തിരുവനന്തപുരത്തുള്ള ആ പ്രമുഖ നേതാവിന്റെ വസതിയിലെത്തി. എന്നാല്‍ സുരക്ഷാ ജീവനക്കാര്‍ അദ്ദേഹത്തെ അകത്തേക്ക് കടത്തിവിട്ടില്ല. ആ വിളിപ്പിച്ച വ്യക്തിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഒടുവില്‍, പുലര്‍ച്ചെ 5:30-ന് നേതാവിന്റെ പ്രഭാത നടത്തത്തിനിടയില്‍ മാത്രമേ കാണാന്‍ കഴിയൂ എന്ന് അദ്ദേഹത്തെ അറിയിച്ചു. ഇതോടെ പത്മകുമാര്‍ തിരുവനന്തപുരത്തെ തന്റെ താമസ സ്ഥലത്തേയ്ക്കു പോയി.
നേതാവിനെ കാണാന്‍ പോകുന്നതിന് തൊട്ടുമുമ്പ്, പുലര്‍ച്ചെ 5:00 മണിക്ക് പത്മകുമാര്‍ ടിവി തുറന്നപ്പോഴാണ് ബിന്ദു അമ്മിണിയും കനകദുര്‍ഗ്ഗയും പോലീസ് സംരക്ഷണയില്‍ സന്നിധാനത്ത് പ്രവേശിച്ച് ദര്‍ശനം നടത്തിക്കഴിഞ്ഞെന്ന വാര്‍ത്ത കാണുന്നത്.
ഇതോടെ, തന്നെ സന്നിധാനത്ത് നിന്ന് മനഃപൂര്‍വ്വം മാറ്റിനിര്‍ത്താന്‍ വേണ്ടിയാണ് ഈ യാത്ര സംഘടിപ്പിച്ചതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. പിന്നീട് ആ മുതിര്‍ന്ന നേതാവിനെ കണ്ടപ്പോള്‍ 'എന്നോട് ഈ ചതി ചെയ്യരുതായിരുന്നു' എന്ന് പത്മകുമാര്‍ നേരിട്ട് പറയുകയും ചെയ്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
സമാനമായ രീതിയില്‍, സന്നിധാനത്തെ ക്രമസമാധാന ചുമതലയില്‍ നിന്ന് ഐ.ജി. എസ്. ശ്രീജിത്തിനെയും കൃത്യമായി അന്നുതന്നെ പോലീസ് ആസ്ഥാനത്തേക്ക് വിളിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പത്മകുമാറിനെയും ശ്രീജിത്തിനെയും സന്നിധാനത്തു നിന്നു മാറ്റി നിറുത്തിയ ശേഷമായിരുന്നു യുവതീ പ്രവേശം നടത്തിയത്. ശ്രീജിത്ത് പിന്നീട് സന്നിധാനത്ത് കണ്ണീരോടെ പ്രാര്‍ത്ഥിക്കുന്ന ചിത്രം പുറത്തുവന്നതും ഇതുമായി കൂട്ടിവായിക്കാവുന്നതാണ്. യുവതീ പ്രവേശം ആര്‍ക്കൊക്കെയോ വേണ്ടി ബോധപൂര്‍വം നടത്തിയ നാടകമായിരുന്നുവെന്നാണ് ഇതോടെ വ്യക്തമാവുന്നത്.
സംഭവത്തിന് തൊട്ടുപിന്നാലെ പത്മകുമാര്‍ രാജിക്കത്ത് തയ്യാറാക്കിയിരുന്നുവെങ്കിലും, നാട്ടുകാരനായ ഒരു അടുത്ത സുഹൃത്ത് ഇടപെട്ടാണ് അദ്ദേഹത്തെ അതില്‍ നിന്ന് പിന്തിരിപ്പിച്ചത്.
പാര്‍ട്ടി അംഗത്വം പത്മകുമാര്‍ പുതുക്കിയിട്ടില്ല. ഫലത്തില്‍ അദ്ദേഹം ഇപ്പോള്‍ പാര്‍ട്ടിക്കു പുറത്താണ്. അതിനാല്‍ അദ്ദേഹത്തിനെതിരേ നടപടി എടുക്കുക സിപിഎമ്മിന് അസാദ്ധ്യമാണ്. പിന്നെ അദ്ദേഹത്തെ തള്ളിപ്പറയുക മാത്രമാണ് സാദ്ധ്യമായ വഴി.
Summary: The upcoming autobiography of A. Padmakumar, former President of the Travancore Devaswom Board and CPM leader, is set to expose the political dramas surrounding the women's entry issue at Sabarimala. According to emerging information, the autobiography contains revelations that could put the CPM leadership in the dock. It is reported that the book discusses the Sabarimala gold heist case and the manipulation of Devaswom records.
Padmakumar claims that someone else inserted the word 'copper' into the official Devaswom documents regarding the Sabarimala gold. He reveals that there was intense pressure from higher-ups to sign these documents containing notes that were not his own.
He has hinted that the autobiography will unmask a "god-like" top figure in the government administration who worked behind the gold heist case and created crises for him. This disclosure is expected to create major ripples in both Pathanamthitta politics and at the state level.
In connection with this case, Padmakumar had previously been taken into custody and questioned by a special investigation team. These actions were based on the statements of the chief priests (Thantris), Kandararu Rajeevaru and Kandararu Mohanaru.
The events that transpired at the Sannidhanam during the days of women's entry and the midnight journeys are not mere recollections. Padmakumar had meticulously recorded all these incidents daily in his personal diary. The chapters of the autobiography are being prepared based on these records, which enhances the credibility of the revelations.
The book also details the severe administrative pressures he faced and the neglect he suffered from the party while serving as the head of the State Cooperative Guarantee Administrative Committee. In addition to the Devaswom Board issues, certain disputes within the cooperative sector will also come to light through the book.
Since Padmakumar has not renewed his party membership, disciplinary action is technically impossible. However, the party harbors another fear: the CPM leadership worries that if they completely reject and expel Padmakumar, he will publicly expose more high-level interventions regarding the gold heist case and Sabarimala. Therefore, backstage efforts are underway to settle the issue quietly without turning it into a major public controversy.
Reports suggest that the government leadership realized that certain individuals could not be present at the Sannidhanam if their political agenda regarding women's entry was to succeed. To achieve this, Padmakumar—who was then the Devaswom Board President—and IG S. Sreejith—who was in charge of security at Sabarimala at the time—were deliberately removed from the Sannidhanam, as per the details emerging from the book.
Padmakumar had previously given indications of standing with the believers by publicly declaring that not a single woman from his family would enter Sabarimala. This is reportedly the reason why he was removed from Sabarimala. IG S. Sreejith, who was a devout devotee of Lord Ayyappa, also respected the traditional beliefs.
On January 1, 2019 (the day before Bindu Ammini and Kanakadurga climbed the hill), while Padmakumar was walking towards the Sannidhanam via the Swami Ayyappan Road, he received a phone call from a top official in the administration. He was strictly instructed to cancel his journey immediately, head down the hill, and meet a senior leader in Thiruvananthapuram who held powerful influence in both the party and the government.
Following the instructions, Padmakumar reached the prominent leader's residence in Thiruvananthapuram at around 1:00 AM that night. However, the security personnel did not allow him inside. Although he tried to contact the person who had summoned him over the phone, there was no response. Finally, he was informed that he could only meet the leader during his morning walk at 5:30 AM. Following this, Padmakumar went to his place of accommodation in Thiruvananthapuram.
Just before going to meet the leader, at around 5:00 AM, Padmakumar turned on the television and saw the news that Bindu Ammini and Kanakadurga had already entered the Sannidhanam and offered prayers under police protection.
With this, he realized that this journey had been orchestrated deliberately to keep him away from the Sannidhanam. Reports indicate that when he later met the senior leader, Padmakumar told him directly, "You shouldn't have betrayed me like this."
The report notes that in a similar manner, IG S. Sreejith was also summoned to the Police Headquarters from his law-and-order duties at the Sannidhanam on that very same day. The entry of the women was carried out only after removing both Padmakumar and Sreejith from the Sannidhanam. The subsequent emergence of a photograph showing Sreejith praying with tears in his eyes at the Sannidhanam can be read in conjunction with this. This makes it clear that the women's entry was a pre-planned drama staged for the benefit of certain quarters.
Although Padmakumar had prepared his resignation letter immediately after the incident, a close friend from his native place intervened and dissuaded him from moving forward with it.
Padmakumar has not renewed his party membership, which effectively places him outside the party. Consequently, it is impossible for the CPM to take disciplinary action against him, leaving public rejection as their only viable option.




COMMENTS